Monday December 16th, 2019 - 2:36:am
topbanner

അഫ്ഗാനിസ്താനില്‍ 60 മലയാളികള്‍ ഇപ്പോഴും ഐഎസില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയം

suji
അഫ്ഗാനിസ്താനില്‍ 60 മലയാളികള്‍ ഇപ്പോഴും ഐഎസില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയം

കേരളത്തില്‍ നിന്നുള്ള 60 പേര്‍ അഫ്ഗാനിസ്താനില്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി സന്ദേശം. മലപ്പുറം എടപ്പാളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന മുഹമ്മദ് മുഹസിന്‍ മരിച്ചതായി ബിന്ധുക്കള്‍ക്ക് കിട്ടിയ സന്ദേശത്തിലാണ് വിവരം ഉള്ളത്. കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 98 പേരാണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്, എന്നാണ് സന്ദേശത്തിലുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഫ്ഗാനിസ്താനിലുള്ള ഐഎസ് കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാകിസ്താനി വഴിയാണ് മുഹസിന്‍ ഐഎസില്‍ ചേര്‍ന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. കോളേജില്‍ നിന്ന് വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് 2017 ല്‍ വീട്ടില്‍ നിന്ന് പോയ മുഹ്‌സിനെ പിന്നീട് കാണാതാവുകയായിരുന്നു. അതേവര്‍ഷം ഒക്ടോബറിലാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നെന്ന സന്ദേശം വീട്ടുകാര്‍ക്ക് കിട്ടിയത്.

തൃശൂരില്‍ എഞ്ചിനീയറിങ് കോളേജില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മുഹ്‌സിന്‍ അധികം ആരോടും ഇടപെടുമായിരുന്നില്ല. വീട്ടിലും മുറിയടച്ചിട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കലായിരുന്നു പതിവ്. അങ്ങനെ ഐഎസുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന.

Read more topics: 60 malayalees, isis
English summary
60 malayalees in isis afganistan
topbanner

More News from this section

Subscribe by Email