Sunday February 23rd, 2020 - 1:31:pm
topbanner

കോഴിക്കോട് ഭിന്നശേഷിക്കാരായ കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറു വയസ്സുകാരന്‍ മരിച്ച നിലയില്‍

Anusha unni
കോഴിക്കോട് ഭിന്നശേഷിക്കാരായ കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറു വയസ്സുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറു വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സ്വദേശികളായ ജിഷോയുടെയും നിത്യയുടെയും മകന്‍ അജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകിട്ടോടെയാണ് മൂക്കില്‍ നിന്ന് ചോരയൊലിക്കുന്ന നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ ജീവനക്കാർ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.

രാത്രി പന്ത്രണ്ടുവരെ കുട്ടിക്ക് ബാഹ്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഓട്ടിസം ബാധിച്ച കുട്ടിയാണെന്നുമാണ് ബന്ധപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞത്. അജിന്റെ മാനസികവെല്ലുവിളി നേരിടുന്ന അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടി. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്.

Read more topics: kozhikode, death
English summary
6 year old handicaped boy died in kozhikode
topbanner

More News from this section

Subscribe by Email