Thursday June 4th, 2020 - 3:47:pm

കോവിഡ് 19: രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു; മരിച്ചത് 28,799 പേർ

NewsDesk
കോവിഡ് 19: രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു; മരിച്ചത് 28,799 പേർ

ന്യുയോർക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇതുവരെ 622,157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം 28,799 പേര്‍ മരണപ്പെടുകയും ചെയ്തു.

അതേസമയം 137,364 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ അമേരിക്കയിലാണ്. 105,726 പേര്‍ക്കാണ് ഇതുവരെ യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 86,498 പേര്‍ക്കും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81,948 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടണിൽ രോഗം ബാധിച്ച് മരിച്ചവരുടെ  എണ്ണം 1,019 ആയി.  17,000  പേരാണ് രാജ്യത്ത് രോഗബാധിതരായുള്ളത്.

കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. 9,134 പേര്‍ ഇറ്റലിയില്‍ മരിച്ചു. സ്‌പെയില്‍ 5,138 പേരും ചൈനയില്‍ 3,299 ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയില്‍ 918 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: covid 19, 6 lakhs, world,
English summary
6 lakhs affected covid 19 in world
topbanner

More News from this section

Subscribe by Email