Sunday March 29th, 2020 - 11:08:pm
topbanner

തിരൂരില്‍ ഒരു കുടുംബത്തിലെ ആറു കുഞ്ഞുങ്ങളുടെ മരണം ; കുട്ടികള്‍ക്ക് ജനിത രോഗമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഡോക്ടര്‍

suji
തിരൂരില്‍ ഒരു കുടുംബത്തിലെ ആറു കുഞ്ഞുങ്ങളുടെ മരണം ; കുട്ടികള്‍ക്ക് ജനിത രോഗമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഡോക്ടര്‍

തിരൂരില്‍ ഒരു കുടുംബത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ ആറ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കെ. നൗഷാദ്. കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്‌സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്. മരണകാരണമറിയാന്‍ രക്ഷിതാക്കളുടെ ആവശ്യ പ്രകാരം അമൃത ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഡോക്ടര്‍ പറഞ്ഞു.ചെമ്പ്ര തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത്. ഒരാളൊഴികെ എല്ലാവരും ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ, ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത തോന്നി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരിച്ച ആറ് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് ഡോക്ടര്‍ കെ. നൗഷാദ് ചികിത്സിച്ചിരുന്നത്. ഇവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞിനെ രക്ഷിതാക്കളുടെ കൂടി ആവശ്യപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി അമൃത ആശുപത്രിയിലെ ജനറ്റിക് രോഗ വിഭാഗത്തിലേക്ക് അയച്ചു. പിന്നീട് കുഞ്ഞ് മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധയും നടത്തി. പരിശോധന ഫലത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ സിഡ്‌സ് എന്ന ജനിതകരോഗമുണ്ടായാല്‍ ഒരു വയസ്സിനുള്ളില്‍ മരണം സംഭവിക്കും, എന്നാല്‍ ഒരു കുട്ടി 4 വയസ്സുവരെ ജീവിച്ചത് അദ്ഭുദമാണെന്നും ഡോക്ടര്‍ പറയുന്നു.

ആറ് കുഞ്ഞുങ്ങള്‍ക്കും കുത്തിവയ്പ്പുകള്‍ എല്ലാം എടുത്തിരുന്നതായും ഡോക്ടര്‍ പറഞ്ഞു. സാധാരണ ജനിതക രോഗങ്ങള്‍ കണ്ടെത്തണമെങ്കില്‍ ജീവിച്ചിരിക്കെ തന്നെ രക്ത പരിശോധന നടത്തണം, കൂടാതെ ഓരോ ജനിതക രോഗങ്ങള്‍ക്കും പ്രത്യേക പരിശോധനയും നടത്തണം. ഇതൊക്കെ കാരണം കണ്ടെത്തുന്നതില്‍ വെല്ലുവിളിയാവുമെന്നും ഡോക്ടര്‍ പറയുന്നു. ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് കഴിഞ്ഞദിവസം മരിച്ചത്.

 

English summary
6 children death in a family may be a genetic disease says doctor
topbanner

More News from this section

Subscribe by Email