തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു ഇന്നു തലസ്ഥാന നഗരിയില്‍ തിരി തെളിയും. ഇന്ന് രാവിലെ 9.30 നു പുത്തരിക്കണ്ടം മൈതാനത്തു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പതാക ഉയര്‍ത്തുന്നതോടെ കലയുടെ പൂരത്തിനു തുടക്കമാകും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഉച്ചകഴിഞ്ഞ് രണ്ടിന് പാളയം ഗവണ്മെന്റ് സംസ്കൃത കോളജില്‍ നിന്നു പ്രൗഢഗംഭീരമായ ഘോഷയാത്ര ആരംഭിക്കും. ഡിജിപി ടി.പി. സെന്‍കുമാര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നഗരപരിധിയിലുള്ള 50 സ്കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികളാണ് പങ്കെടുക്കുക. തെയ്യം, തിറ, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് ഘോഷയാത്ര എത്തിച്ചേരുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. 19 വേദികളിലായി 232 മത്സര ഇനങ്ങളില്‍ ഏകദേശം 12,000 കലാപ്രതിഭകള്‍ പങ്കെടുക്കും