Sunday October 20th, 2019 - 1:20:am
topbanner

ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോണ്‍ഗ്രസ് നേതാക്കളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

JB
ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോണ്‍ഗ്രസ് നേതാക്കളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുല്‍ സലീം, ജെ സെബാസ്റ്റ്യന്‍, സി ഡി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ കെട്ടിടനിര്‍മ്മാണത്തിന്റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്ന് കെപിസിസി സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

ചെറുപുഴ സ്വദേശി ജോസഫിനെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

 

English summary
5 arrest in cherupuzha contracter dead
topbanner

More News from this section

Subscribe by Email