Monday August 26th, 2019 - 12:55:am
topbanner
topbanner

പശുവിനെ കുറിച്ച് വിവരിക്കാന്‍ ചോദ്യം; പശുവില്‍ തുടങ്ങി പിണറായി വിജയനും ഗാന്ധിജിയും അമേരിക്ക വരെ എത്തിച്ച് നാലാം ക്ലാസുകാരന്‍; ഉത്തരക്കടലാസ് വൈറല്‍

jb
പശുവിനെ കുറിച്ച് വിവരിക്കാന്‍ ചോദ്യം; പശുവില്‍ തുടങ്ങി പിണറായി വിജയനും ഗാന്ധിജിയും അമേരിക്ക വരെ എത്തിച്ച് നാലാം ക്ലാസുകാരന്‍; ഉത്തരക്കടലാസ് വൈറല്‍

കോട്ടയം: പരീക്ഷയില്‍ പശുവിനെ കുറിച്ച് എഴുതാന്‍ ചോദിച്ചപ്പോള്‍ നാലാം ക്ലാസുകാരന്‍ എഴുതിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശുവിനെ കുറിച്ച് തുടങ്ങുന്ന ഉത്തരത്തില്‍ പശുവിനെ കെട്ടുന്ന തെങ്ങുമുതല്‍ പിണറായി വിജയനും മഹാത്മാ ഗാന്ധിയും നെഹ്‌റുവും അമേരിക്കയും വരെ ഇടം പിടിച്ചതാണ് ഉത്തരക്കടലാസ് വൈറലാകാന്‍ കാരണം. പശുവിനെ ആഗോള തലം വരെ എത്തിച്ച കുട്ടിയ്ക്ക് ടീച്ചര്‍ ചാര്‍ത്തി നല്‍കിയത് സര്‍വ്വവിജ്ഞാനി പട്ടം. ഉത്തരക്കടലാസിന്റെ അടിയില സര്‍വ്വവിജ്ഞാനി എന്ന് എഴുതിയ ശേഷം ടീച്ചര്‍ ശരിയും ഇട്ടു നല്‍കി.

നാലാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ എന്ന കുട്ടിയുടെ മലയാളം പേപ്പറാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പശുവിനെ കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. കുട്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു:

 പശു ഒരു വളര്‍ത്തുമൃഗമാണ്. പശു പാല്‍ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കല്‍പ്പവൃക്ഷമാണ്. ധാരാളം തെങ്ങുകള്‍ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്.

പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

Read more topics: 4th standard student, viral post,
English summary
4th standard student viral post
topbanner

More News from this section

Subscribe by Email