Friday December 6th, 2019 - 11:41:pm
topbanner

പാലക്കാട് നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

jb
പാലക്കാട് നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പാലക്കാട്: കാറിനടിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി. ഗോവിന്ദാപുരത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സ്റ്റെഫിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഗോവിന്ദാപുരത്ത് നടത്തിയ വാഹന പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാരുതി കാറിന്റെ അടിയില്‍ തകര ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട് ഒട്ടന്‍ഛത്രത്തില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇതിനു മുന്‍പ് അഞ്ചുതവണ ഇതേ കാറില്‍ ഇയാള്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

തുണികളിലും ബ്രൗണ്‍ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നാലു പൊതികളിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കാര്‍ ചെരിച്ചു നിര്‍ത്തി തകര ഷീറ്റ് വെട്ടി പൊളിച്ച ശേഷം കഞ്ചാവ് പുറത്തെടുക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മാരായ വി. അനൂപ്, പി.ഒ സെന്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

English summary
4kg marijuwana catched in palakkadu
topbanner

More News from this section

Subscribe by Email