Sunday October 20th, 2019 - 1:32:am
topbanner

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റ ബന്ധുക്കള്‍ക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

JB
വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റ ബന്ധുക്കള്‍ക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

കോട്ടയം: വാഹനാപകടത്തില്‍ മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റെ ബന്ധുക്കള്‍ക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാലാ എം.എ.സി.ടി ജഡ്ജി കെ കമനീസ് ഉത്തരവിട്ടു. പലിശയും കോടതിച്ചെലവും ഉള്‍പ്പടെയാണ് നഷ്ടപരിഹാരത്തുക. വണ്ടവന്‍പതാല്‍ പുളിക്കച്ചിറയില്‍ വീട്ടില്‍ സനില്‍ ഫിലിപ്പിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. എതിര്‍കക്ഷിയായ ന്യൂ ഇന്ത്യന്‍ അഷുറന്‍സ് കമ്പനിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ജോസഫ് സലിം മുക്കന്‍തോട്ടം കോടതിയില്‍ ഹാജരായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2016 ജൂണ്‍ 20ന് രാവിലെ ഏഴുമണിയോടെയാണ് സനില്‍ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടില്‍ വണ്ടന്‍പതാലില്‍വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനില്‍ ഫിലിപ്പ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

2007 മുതല്‍ വിവിധ വാര്‍ത്താ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു സനില്‍ ഫിലിപ്പ്. ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഹനാപകടത്തില്‍ മരിക്കുമ്പോള്‍ ന്യൂസ് 18 കേരളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം.

 

Read more topics: 48 lakhs, to sanal Philip family,
English summary
48 lakhs to sanal Philip family
topbanner

More News from this section

Subscribe by Email