Wednesday October 27th, 2021 - 2:28:am

തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ മാലിന്യം തള്ളാനെത്തിയവരെ കൊണ്ട് തിരികെ മാലിന്യം വാരിപ്പിച്ചു റെയിൽവേ പോലീസ്

Anusha unni
തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ മാലിന്യം തള്ളാനെത്തിയവരെ കൊണ്ട് തിരികെ മാലിന്യം വാരിപ്പിച്ചു റെയിൽവേ പോലീസ്

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ മാലിന്യം തള്ളാനെത്തിയ നാലംഗ സംഘത്തെ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ് പിടികൂടി. കരിമഠം കോളനി സ്വദേശികളായ ഷമീര്‍, സജിത്ത്, ഷമീര്‍, അരുണ്‍ എന്നിവരേയാണ് പിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രിയാണ് സംഭവം. പ്രതികളെ കൊണ്ട് മാലിന്യം തിരികെ വാരിക്കുകയും കൂടാതെ കേസും പിഴത്തുകയും ചുമത്തുകയും ചെയ്തിട്ടുണ്ട്. ആദ്യം ബൈക്കിലെത്തിയ ഒരാള്‍ പരിസരം നിരീക്ഷിച്ചു മടങ്ങി. കുറച്ച്‌ കഴിഞ്ഞ് വാനിലെത്തിയ സംഘം ചാക്കുകളിലാക്കിയ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു.

മറഞ്ഞു നിന്ന ആര്‍പിഎഫിന്റെ വലയില്‍ ഇവര്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ പെലീസിനെ കണ്ട് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കുകളില്‍ ആര്‍പിഎഫ് സംഘം പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയുമായിരുന്നു.

English summary
4 arrested of throw wastes in railway tracks
topbanner

More News from this section

Subscribe by Email