Wednesday February 26th, 2020 - 2:52:pm
topbanner

തൃശൂരില്‍ 3300 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

JB
 തൃശൂരില്‍ 3300 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ചാലക്കുടി ഡിവൈഎസ്പിക്കും വനന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 3300 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് കണ്ടെത്തിയത്. സവാള നിറച്ച് കൊണ്ട് പോകുകയായിരുന്ന ലോറിയില്‍ ആണ് സ്പിരിറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സ്പിരിറ്റ് ഇറക്കുന്നതിടയില്‍ പൊലീസിനെ കണ്ട പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഹനം നിര്‍ത്തിയിട്ടിരുന്ന വീടിനുള്ളില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Read more topics: 3000 litter spirit, thrissur,
English summary
3000 litter spirit cached in thrissur
topbanner

More News from this section

Subscribe by Email