Wednesday April 1st, 2020 - 1:21:am
topbanner

ഭര്‍തൃമാതാവിനെ പൂട്ടിയിട്ട ശേഷം അഞ്ചു വയസുള്ള മകളേയും കൂട്ടി 30 കാരി കാമുകനൊപ്പം നാടുവിട്ടു

suji
 ഭര്‍തൃമാതാവിനെ പൂട്ടിയിട്ട ശേഷം അഞ്ചു വയസുള്ള മകളേയും കൂട്ടി 30 കാരി കാമുകനൊപ്പം നാടുവിട്ടു

വിഷ്ണുമംഗലം സ്വദേശിയായ മുപ്പതുകാരി അമ്മായിയമ്മയെ പൂട്ടിയിട്ട ശേഷം നാട് വിട്ടു. അഞ്ചുവയസുള്ള മകളെയും കൊണ്ട് നാടുവിട്ടു പോയ യുവതിയെ പിന്നീട് ആണ്‍സുഹൃത്തിനൊപ്പം കണ്ടെത്തി. പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ മുപ്പത്തിയാറുകാരനൊപ്പമാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവാവ് നേരത്തെ മറ്റൊരു യുവതിയെ പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ചിരുന്നു. ആ വിവാഹബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന യുവതി കഴിഞ്ഞാഴ്ചയാണ് നാട്ടില്‍ എത്തിയത്. ഞായറാഴ്ച പകല്‍ സമയത്ത് ഭര്‍തൃമാതാവ് ഉറങ്ങികിടക്കുമ്പോഴാണ് യുവതി അവരെ പൂട്ടിയിട്ട ശേഷം ആണ്‍സുഹൃത്തിനൊപ്പം പോയത്.

വിദേശത്ത് യുവതിയുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ ബസിന്റെ ഡ്രൈവറായിരുന്നു യുവാവ്. ഭര്‍തൃമാതാവിനെ പൂട്ടിയിട്ട് കടന്നുകളഞ്ഞ യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പയ്യന്നൂരിലുണ്ടെന്ന വിവരം ലഭിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്തു.

 

English summary
30 year women elope with lover with 5 year child
topbanner

More News from this section

Subscribe by Email