മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരന് അറസ്റ്റില്‍. കാലടി സ്വദേശി ഭാസ്കരനാണ് അറസ്റ്റിലായത്. തോട്ടകം അമ്പാട്ട് വീട്ടില്‍ ഭാസ്കരനാണ് കാലടി പൊലീസിന്റെ പിടിയിലായത്. മൂന്നാം ക്ലാസുകാരിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പല തവണ പീഡനം തുടര്‍ന്നതോടെ കുട്ടി വിവരം മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്കി. കാലടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാസ്കരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരംപൊലീസ് കേസെടുത്തു. കാലടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.