Monday February 17th, 2020 - 9:38:am
topbanner

മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 3 പേര്‍ കൂടി പിടിയില്‍

Anusha unni
മലപ്പുറത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 3 പേര്‍ കൂടി പിടിയില്‍

മലപ്പുറം : വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍. ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ മറ്റത്ത് കുഞ്ഞിമുഹമ്മദ് എന്ന മാനുപ്പ, നാല്‍പ്പത്തിയാറുകാരന്‍ പാലേരിക്കുണ്ടില്‍ അലി എന്ന ഈന്തപ്പഴം അലി, പരിധി അണ്ണത്തുവീട് മുഹമ്മദലി എന്ന ബാവ എന്നിവരെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഒ. മനോഹരന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാടാമ്പുഴയിലും പരിസരങ്ങളിലും വെച്ച്‌ പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്‌ വിദ്യാര്‍ഥി പറഞ്ഞിരിക്കുന്നത്‌. കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു.

കാടാമ്പുഴ, കല്‍പ്പകഞ്ചേരി, വളാഞ്ചേരി എന്നീ മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത കേസില്‍ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ കാടാമ്പുഴയില്‍ നാല് പ്രതികളെയും കല്‍പ്പകഞ്ചേരിയില്‍ മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇതോടെ അറസ്‌റ്റ്‌ ചെയ്‌തവരുടെ എണ്ണം പത്തായി.

Read more topics: malappuram, arrest, sexual abuse
English summary
3 arrested for sexual abusement in malappuram
topbanner

More News from this section

Subscribe by Email