Friday September 25th, 2020 - 9:57:am

പ്രണയാഭ്യര്‍ത്ഥന നടത്തി ട്രാന്‍സ്‌ജെന്‍ഡറെ പീഡിപ്പിക്കാന്‍ ശ്രമം; കൊട്ടാരക്കരയില്‍ 22കാരന്‍ അറസ്റ്റില്‍

JB
പ്രണയാഭ്യര്‍ത്ഥന നടത്തി ട്രാന്‍സ്‌ജെന്‍ഡറെ പീഡിപ്പിക്കാന്‍ ശ്രമം; കൊട്ടാരക്കരയില്‍ 22കാരന്‍ അറസ്റ്റില്‍

ട്രാന്‍സ്‌ജെന്‍ഡറോട് പ്രണയമാണെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പട്ടത്താനം സ്വദേശി അമല്‍ ഫെര്‍ണാണ്ടസാണ് പ്രതി. 22 വയസ്സാണ് പ്രതിക്ക്. തുടര്‍ച്ചയായ പ്രണയാഭ്യര്‍ത്ഥനയ്‌ക്കൊടുവില്‍ തന്ത്രപരമായി ട്രാന്‍സ്‌ജെന്‍ഡറെ വിളിച്ച് വരുത്തി കൂട്ടാളികളുടെ സഹായത്തോടെ വാഹനത്തില്‍ ബലമായി പിടിച്ച് കയറ്റി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.പീഡനം എതിര്‍ത്തപ്പോള്‍ ഇരയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനിലയിലാക്കി. പരാതി നല്‍കിയ ആളുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും വാഹനവും കവര്‍ച്ച ചെയ്യുകയും ചെയ്തു. കൊട്ടാരക്കര പോലീസാണ് പ്രതിയെ പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ കൊല്ലം നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവര്‍ച്ച ചെയ്ത പണവും, സ്വര്‍ണ്ണാഭരണങ്ങളും, വാഹനവും പ്രതിയില്‍ നിന്നും കണ്ടെടുത്തു. കൊട്ടാരക്കര എസ്.ഐ രാജീവ്, അടക മാരായ ഓമനക്കുട്ടന്‍, വിനോദ്, സി.പ.ഒ. സലില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

English summary
22 years old boy arrested on rape case
topbanner

More News from this section

Subscribe by Email