Monday June 1st, 2020 - 6:22:am

2019-20 വര്‍ഷത്തെ ബ്ലോക്ക്തല ഫണ്ട് വിനിയോഗം: തളിപ്പറമ്പ് ബ്ലോക്ക് സംസ്ഥാനത്ത് ഒന്നാമത്

Anusha Aroli
2019-20 വര്‍ഷത്തെ ബ്ലോക്ക്തല ഫണ്ട് വിനിയോഗം:  തളിപ്പറമ്പ് ബ്ലോക്ക് സംസ്ഥാനത്ത് ഒന്നാമത്

കണ്ണൂർ : 2019-20 വര്‍ഷത്തെ ബ്ലോക്ക്തല തുക വിനിയോഗത്തില്‍ തളിപ്പറമ്പ് ബ്ലോക്കിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം. 100 ശതമാനം തുകയും ചെലവഴിച്ചാണ് തളിപറമ്പ് ബ്ലോക്ക് ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം ആകെ വകയിരുത്തിയ 805.6 ലക്ഷം രൂപ മുഴുവനായും ചെലവഴിക്കാന്‍ പഞ്ചായത്തിന് സാധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം, ഇടുക്കിയിലെ എളംദേശം, കോട്ടയത്തെ വാഴൂര്‍, തൃശ്ശൂരിലെ അന്തിക്കാട്, ആലപ്പുഴയിലെ ആര്യാട്, മലപ്പുറത്തെ പെരുമ്പടപ്പ്, പത്തനംതിട്ടയിലെ എളന്തൂര്‍ എന്നിവയാണ് 100 ശതമാനം തുകയും ചെലവഴിച്ച മറ്റ് ബ്ലോക്കുകള്‍.

99.50 ശതമാനം തുക ചെലവഴിച്ച കല്ല്യാശ്ശേരി ബ്ലോക്ക് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തും 99 ശതമാനം തുക ചെലവഴിച്ച ഇരിക്കൂര്‍ ബ്ലോക്ക് മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന തലത്തില്‍ കല്യാശ്ശേരി ബ്ലോക്ക് ഒന്‍പതാം സ്ഥാനത്തും ഇരിക്കൂര്‍ ബ്ലോക്ക് 11-ാം സ്ഥാനത്തുമാണുള്ളത്. 90.7 ശതമാനം തുക വിനിയോഗിച്ച പയ്യന്നൂര്‍ ബ്ലോക്ക് പട്ടികയില്‍ 45-ാം സ്ഥാനത്തും 90.6 ശതമാനം തുക വിനിയോഗിച്ച തലശ്ശേരി ബ്ലോക് 46-ാം സ്ഥാനത്തുമാണ്.

ചിട്ടയായ പ്രവര്‍ത്തനവും നിരന്തരമായ അവലോകനങ്ങളും ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ഒരുമയോടെയുള്ള പ്രവര്‍ത്തനവുമാണ് നേട്ടത്തിന് പിന്നിലെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത പറഞ്ഞു.

English summary
2019-20 Block level fund utilization in taliparamba
topbanner

More News from this section

Subscribe by Email