Saturday April 4th, 2020 - 8:59:pm
topbanner

അട്ടപ്പാടിയിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 200 ലിറ്റർ വിദേശമദ്യം പിടികൂടി

JB
അട്ടപ്പാടിയിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 200 ലിറ്റർ വിദേശമദ്യം പിടികൂടി

പാലക്കാട്: അട്ടപ്പാടിയിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 200 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. കേസിൽ മണ്ണാർക്കാട് സ്വദേശികളായ അബുതാഹിർ, ചന്ദ്രൻ എന്നിവരെ അറസ്റ്റുചെയ്തു.മദ്യക്കുപ്പികൾ ചാക്കിലാക്കി കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഒലവക്കോട് നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ഒരു ലിറ്ററിന്റെ 200 കുപ്പികളാണ് ചാക്കിലുണ്ടായിരുന്നത്. ഇതിന് ഒരു ലക്ഷം രൂപയോളം വില വരും.മദ്യവിൽപനയ്ക്ക് നിരോധനമുള്ള അട്ടപ്പാടിയിൽ ഇവയെത്തിച്ച് ഇരട്ടി വിലയ്ക്ക് വിൽക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിൽപനയ്ക്ക് കൊണ്ടുപോയ മദ്യമാണ് പിടികൂടിയത്. അതേസമയം ഒരാൾക്ക് മൂന്നു ലിറ്റർ മദ്യത്തിൽ കൂടുതൽ നൽകാൻ പാടില്ലെന്നിരിക്കേ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നും ഇത്രയധികം മദ്യം ലഭിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

Read more topics: 200 liter liquor, seized, attappadi,
English summary
200 liter liquor seized in attappadi
topbanner

More News from this section

Subscribe by Email