Tuesday February 25th, 2020 - 4:47:am
topbanner

കണ്ണൂരില്‍ 200 കിലോ സ്ഫോടന വസ്തുക്കള്‍ പിടികൂടി

JB
 കണ്ണൂരില്‍  200 കിലോ സ്ഫോടന വസ്തുക്കള്‍ പിടികൂടി

കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് സ്ഫോടന വസ്തുക്കള്‍ കണ്ടെത്തിയത്. ഏകദേശം 200 കിലോ തൂക്കം വരും. ചാക്കില്‍ കെട്ടിയ നിലയിലാണ് ഇവ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ പടക്ക നിര്‍മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 

English summary
200 kg explosives seized from kannur
topbanner

More News from this section

Subscribe by Email