Friday July 10th, 2020 - 5:58:am

കളിക്കുന്നതിനിടെ റെയില്‍പാളത്തിലേക്ക് ഓടിക്കയറി; തിരൂരില്‍ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

NewsDesk
കളിക്കുന്നതിനിടെ റെയില്‍പാളത്തിലേക്ക് ഓടിക്കയറി; തിരൂരില്‍ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

തിരൂര്‍: കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം. തിരൂര്‍ മുത്തൂര്‍ സ്വദേശി തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.റെയില്‍ പാളത്തിന് സമീപമാണ് ഷെന്‍സയുടെ വീട്. തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം. പാളത്തിന്റെ അറ്റകുറ്റപ്പണിക്കായെത്തിയ തീവണ്ടിക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു ഷെന്‍സ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
2 years old lady died in train accident
topbanner

More News from this section

Subscribe by Email