Tuesday February 18th, 2020 - 8:38:am
topbanner

പയ്യോളി മനോജ് വധക്കേസ് ; 2 പേർ അറസ്റ്റില്‍

Anusha unni
പയ്യോളി മനോജ് വധക്കേസ് ; 2 പേർ  അറസ്റ്റില്‍

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിന്‍ദാസ്, ഗരീഷ് എന്നിവരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരടക്കം 27 പ്രതികള്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. 2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്.

കേസില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും കസ്റ്റഡിയിലിരിക്കെ അജിത്ത് വിളിച്ച്‌ പറഞ്ഞതോടെ കേസില്‍ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങി. 2016 ൽ കേസ് സിബിഐ എറ്റെടുത്തു.

Read more topics: kozhikode, payyoli manoj murder
English summary
2 arrested payyoli murder case
topbanner

More News from this section

Subscribe by Email