Friday October 22nd, 2021 - 9:55:am

ബന്ധുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി ; ക്രൂരതയുടെ വീഡിയോ പങ്കുവച്ച് 19 കാരന്‍

suji
ബന്ധുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി ; ക്രൂരതയുടെ വീഡിയോ പങ്കുവച്ച് 19 കാരന്‍

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന ശേഷം വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് ഇതരസംസ്ഥാന തൊഴിലാളി. കൂടെ താമസിച്ചിരുന്ന ബന്ധു കൂടിയായ ആളിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പശ്ചാത്തലത്തില്‍ സിനിമ ഗാനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് അന്യസംസ്ഥാന തൊഴിലാളി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അസം സ്വദേശിയായ ജലാലുദ്ദീ (26)നെയാണ് അബ്ദുല്‍ അലി (19) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ജലാലുദ്ദീനെ കൊലപ്പെടുത്തി മൃതദേഹത്തോടൊപ്പമുള്ള വീഡിയോ പ്രചരിപ്പിച്ച ശേഷം അബ്ദുല്‍ അലി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൂന്ന് വീഡിയോകളാണ് അബ്ദുല്‍ അലി പ്രചരിപ്പിച്ചത്. അവയില്‍ ജലാലുദ്ദീന്റെ കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് വ്യക്തമായി കാണാം.
കോഴിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ജലാലുദ്ദീനെ കഴിഞ്ഞ ബുധനാഴ്ച അബ്ദുല്‍ അലി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും ഇറച്ചികടയിലെ ജോലിക്കാരായിരുന്നു. അഞ്ചല്‍ ചന്തമുക്കിലാണ് ഇവര്‍ ജോലിചെയ്തിരുന്ന കട പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അബ്ദുല്‍ അലി അപകടനില തരണം ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

 

English summary
19 year man killed his relative and share video
topbanner

More News from this section

Subscribe by Email