Sunday December 8th, 2019 - 1:39:pm
topbanner

പ്രണയം നിരസിച്ച 16 കാരിയെ യുവാവ് സിറിഞ്ച് കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു ; 18 കാരന്‍ അറസ്റ്റില്‍

suji
പ്രണയം നിരസിച്ച 16 കാരിയെ യുവാവ് സിറിഞ്ച് കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു ; 18 കാരന്‍ അറസ്റ്റില്‍

പ്രണയം നിരസിച്ച 16 കാരിയെ യുവാവ് സിറിഞ്ചു കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് അറസ്റ്റിലായത്. സിറിഞ്ചില്‍ എന്തോ ദ്രാവകമുണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമുണ്ടായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. മുമ്പ് പല വട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നിരസി്ചിരുന്നു. ശനിയാഴ്ച പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും ഒഴിഞ്ഞുമാറി. ഇതോടെ യുവാവ് സിറിഞ്ച് ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. തുടര്‍ന്ന് സിറിഞ്ച് ആറ്റില്‍ കളഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എറണാകുളത്ത് ഓഫീസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

Read more topics: 18 year ,arrest, mannar, love
English summary
18 year arrested mannar
topbanner

More News from this section

Subscribe by Email