Sunday April 5th, 2020 - 9:20:am
topbanner

അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 16 കാരിയെ പീഡിപ്പിച്ചു ; 28 കാരന്‍ പിടിയില്‍

suji
അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 16 കാരിയെ പീഡിപ്പിച്ചു ; 28 കാരന്‍ പിടിയില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തെന്മല സ്വദേശിയായ 28 കാരന്‍ അരുണാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുളത്തൂപ്പുഴ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയില്‍ റോഡിന് സമീപം സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് യുവാവിനൊപ്പം ചെന്നില്ലെങ്കില്‍ തന്റെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഏറെകാലമായി ഇയാള്‍ പ്രണയം നടിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് കുട്ടിയെ ഫോണില്‍ വിളിച്ചാണ് അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തുനിന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

Read more topics: girl, raped,arrest,kollam
English summary
16 year girl raped man arrested
topbanner

More News from this section

Subscribe by Email