Saturday December 7th, 2019 - 6:29:am
topbanner

14ാം വാര്‍ഷികാഘോഷം;ഗോ എയറിൽ 1914 രൂപ മുതല്‍ പ്രത്യേക നിരക്ക്

Anusha unnikrishnan
14ാം വാര്‍ഷികാഘോഷം;ഗോ എയറിൽ 1914 രൂപ മുതല്‍ പ്രത്യേക നിരക്ക്

കൊച്ചി : ഗോ എയറിന്റെ 14ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കുകള്‍ ഏർപ്പെടുത്തി. 14 എന്ന അക്കത്തില്‍ അവസാനിക്കുന്ന നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 13 മുതല്‍ നവംബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് വേണ്ടി നാളെ വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഭ്യന്തര റൂട്ടുകളില്‍ കൊച്ചിയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്ക് 1914 രൂപയാണ് നിരക്ക്. ആഭ്യന്തര റൂട്ടുകളില്‍ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക് ലഭിക്കുക. ക്രിസ്തുമസ്-പുതുവത്സരം ആഘോഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്ഥലത്ത് മികച്ച അവസരമാണ് ഗോ എയർ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഓരോ എയര്‍ക്രാഫ്റ്റ് വീതം പുതുതായി ചേര്‍ക്കുക എന്ന ഗോ എയര്‍ പ്ലാനിന്റെ ഭാഗമായി എ 320 നിയോ എയര്‍ക്രാഫ്റ്റ് ഈയവസരത്തില്‍ ഗോ എയര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തു.

'യാത്രക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കൃത്യനിഷ്ഠയുള്ള യാത്രാനുഭവം നല്‍കി ഞങ്ങള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി. കൂടുതല്‍ ഫ്ളൈറ്റുകളും മികച്ച വളര്‍ച്ചാനേട്ടവുമായി 15ാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ നേട്ടത്തിനു കാരണം ഉപഭോക്താക്കളാണ്. അവരാണ് ഞങ്ങളെ കൃത്യനിഷ്ഠയും വിശ്വസനീയതയുമുള്ള എയര്‍ലൈനാക്കിയത്. അതിനാല്‍ അവിസ്മരണീയമായ ഈ നിമിഷത്തില്‍ അവര്‍ക്ക് മികച്ച അനുഭവം തിരികെ നല്‍കുകയാണ് ലക്ഷ്യം', ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

പ്രയാസങ്ങളില്ലാത്ത യാത്രാനുഭവം നല്‍കുന്നതിനായി പുതിയ സിറ്റി ചെക്ക്-ഇന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് ചെക്ക്-ഇന്‍ സൗകര്യം. ഇത് റോഡിലെ യാത്രാസമയം കുറക്കുക മാത്രമല്ല, യാത്രക്കാര്‍ക്ക് അവരുടെ ലഗേജ് വിമാനത്താവളം വരെ സ്വയം വഹിക്കാതെ സൗകര്യപ്രദമായി യാത്ര ചെയ്യുകയുമാവാം.

 

Read more topics: go air
English summary
14th anniversary go air special discounts
topbanner

More News from this section

Subscribe by Email