Friday August 23rd, 2019 - 11:26:pm
topbanner
topbanner

പൊതു ജനത്തില്‍ നിന്ന് പണം പിന്‍വലിച്ചല്ല രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നത് ; 14 ലക്ഷം വിലയുള്ള കാര്‍ വാങ്ങി നല്‍കുന്നത് ഇങ്ങനെ

suji
പൊതു ജനത്തില്‍ നിന്ന് പണം പിന്‍വലിച്ചല്ല രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നത് ; 14 ലക്ഷം വിലയുള്ള കാര്‍ വാങ്ങി നല്‍കുന്നത് ഇങ്ങനെ

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സ്‌നേഹ സമ്മാനവുമായി യൂത്ത് കോണ്‍ഗ്രസ്. രമ്യയ്ക്ക് വാഹനം വാങ്ങി നല്‍കാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ്സിന്റെ ആലത്തൂര്‍ പാര്‍ലമെന്റ് കമ്മറ്റിയാണ് രമ്യയ്ക്കായി വാഹനം വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന് അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെയുള്ളവരുടെ പിന്തുണയുണ്ട്. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

14 ലക്ഷം രൂപ വിലയുള്ള കാറാണ് വാങ്ങി നല്‍കുക. കൂപ്പണ്‍ പിരിവിലൂടെ ഇതിനായി പണം കണ്ടെത്തും. പൊതു ജനങ്ങളില്‍ നിന്ന് ഇതിനായി പണം പിരിക്കില്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് മാത്രം പണം കണ്ടെത്താനാണ് തീരുമാനം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.

 

Read more topics: 14 lakhs, car, remya haridas
English summary
14 lakhs worh car bought youth congress to remya haridas
topbanner

More News from this section

Subscribe by Email