Sunday July 12th, 2020 - 1:29:am

പുരസ്‌കാര നിറവിൽ 'ഖരം' : ആദ്യ സിനിമയിലൂടെ ദേശീയ അന്തര്‍ദേശീയ അവാർഡുകൾ നേടി ഡോ. പി.വി ജോസ്

princy
പുരസ്‌കാര നിറവിൽ 'ഖരം' :  ആദ്യ സിനിമയിലൂടെ  ദേശീയ അന്തര്‍ദേശീയ അവാർഡുകൾ നേടി ഡോ. പി.വി ജോസ്

ആദ്യ സിനിമയില്‍ തന്നെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരനിറവിൽ ഖരം സിനിമയുടെ സംവിധായകന്‍ ഡോ. പി.വി ജോസ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നു. മികച്ച സ്ത്രീപക്ഷ സിനിമക്കുളള കൊല്‍ക്കൊത്ത ലാറ്റിറ്റിയൂഡ് അവര്‍ഡ് ഉള്‍പ്പെടെ 24ലേറെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം ഖരം മികച്ച ജനശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്.1950-70 കാലഘട്ടത്തിലെ കേരള രാഷ്ട്രീയസാമൂഹ്യ ചരിത്രം പറയുന്ന സിനിമയാണ് ഖരം. കേരളത്തില്‍ ഒരുകാലത്ത് കൊടികുത്തി വാണിരുന്ന ജന്മിത്തവും അതിനെ നേരിടാന്‍ രൂപപ്പെട്ട നക്‌സലിസത്തേയും കുറിച്ച്‌ ചർച്ച ചെയ്യുന്ന ചലച്ചിചിത്രമാണ് ഖരം. ആധുനിക കാലഘട്ടത്തിലും ഈ വിഷയങ്ങളുടെ പ്രസക്തിയെ ഓര്‍മപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃതമെന്ന് സംവിധായകന്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി പ്രഫസര്‍ കൂടിയായ സംവിധായകന്‍ ഡോ. പി.വി ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു അലക്കുകാരന്റെ കുടുംബത്തിന്റെ ജീവിതപശ്ചാത്തലൂടെയാണ് കഥ വികസിക്കുന്നത്. ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അഗ്രഹാരത്തിലെ കഴുത എന്ന സിനിമക്ക് ശേഷം ഒരു കഴുത മുഖ്യകഥാപാ ത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചെറുപ്പത്തില്‍ തന്നെ സിനിമയോട് വളരെ താല്‍പ്പര്യം ഉണ്ടായിനുന്നുവെന്നും ഒരു സിനിമ എടുക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചു കഥാതന്തുക്കള്‍ മനസില്‍ സൂക്ഷിച്ചിരുന്നുവെന്നും ഡോ. പി.വി ജോസ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ഖരം സ്ത്രീപക്ഷ സിനിമയായതിന് തന്റെ പ്രൊഫഷന്‍ സ്വാധീനിച്ചതായും തന്റെ അടുത്ത സിനിമ വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലിയിലെ സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാഡമിയുടെ മികച്ച ചിത്രം, തിരക്കഥ, കാമറ, ബാലനടന്‍, ഹോളിവുഡ് ഇന്റര്‍നാഷണല്‍ മൂവിങ് പിക്‌ചേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ നിര്‍മാതാവ്, ബല്‍ജിയം മുവ് മി ഫിലിം ഫെസ്റ്റിവലില്‍ മികച്ച രാജ്യാന്തര ചിത്രത്തി നും ബാല നടിക്കും, ലോസ് ആഞ്ചല്‍സ് ഇന്റിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രത്തിനും, വെനസ്വേലഫൈവ് കോണ്ടിനന്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകന് പ്രത്യേക ജൂറി പരാമര്‍ശവും ഉള്‍പ്പെടെ 20ഓളം രാജ്യാന്തര പുരസ്‌കാരങ്ങളും 12 ഓളം ദേശിയഅന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഖരം ഇതിനോടകം നേടി .

ആദ്യ സിനിമതന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തന്നതിന്റെ നിറവിലാണ് താനെന്നും സാമ്പത്തിക ലാഭത്തേക്കാളേറെ താനിതിനെ വിലമതിക്കുന്നുവെന്നും പി.വി ജോസ് പറഞ്ഞു .സന്തോഷ് കീഴാറ്റൂര്‍, പ്രവീണ മാധവന്‍, പ്രകാശ് ചെങ്ങല്‍, ജ്യോതി, ഭദ്ര, ശരത്ത് തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്. കാമറ രാജ്കുമാര്‍, സംഗീതം വിശ്വജിത്ത്, എഡിറ്റിങ്ങ് അതുല്‍ ജനാര്‍ദ്ധനനുമാണ് നിര്‍വ്വഹിച്ചത്.

Read more topics: malayalam, movie, Garam
English summary
the malayalam movie 'Garam' got many awards
topbanner

More News from this section

Subscribe by Email