Sunday October 20th, 2019 - 12:26:pm
topbanner

രാമപുരം പള്ളി നിർമ്മാണ അഴിമതി അന്വേഷിക്കാൻ രൂപതാ തീരുമാനം

RA
രാമപുരം പള്ളി നിർമ്മാണ അഴിമതി അന്വേഷിക്കാൻ രൂപതാ തീരുമാനം

സ്‌കറിയാ തോമസ്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം: പാലാ രൂപതയിലുള്ള രാമപുരം ഇടവയില്‍ അടുത്തിടെ പൂര്‍ത്തീകരിച്ച ഭീമന്‍ പള്ളിയുടെയും അനുബന്ധ പരിപാടികളുടെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം ഉയരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപത അന്വേഷണ സമിതിയെ നിയോഗിച്ചതായി സൂചന. വിശ്വാസികളുടെ ആരോപണം കേരള ഓണ്‍ലൈന്‍ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

ജനുവരി 13നാണു രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫെറോനാപള്ളി വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. 20 കോടിയോളം മുടക്കി പണിതീര്‍ത്ത പള്ളിയുടെ നിര്‍മ്മാണത്തിലെ പ്രാരംഭ ഘട്ടം മുതലേ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. പുതിയ പള്ളിയുടെ നിര്‍മ്മിതിക്കായി പഴയ പള്ളി പൊളിക്കാന്‍ തീരുമാനിച്ചതുമുതല്‍ ഇടവകയിലെ ഒരു വിഭാഗം ആളുകളുമായി തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. ഒടുവില്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് പള്ളിഏറ്റെടുത്തിരുന്നു. നിര്‍മ്മാണത്തിന്റെ ഇടയില്‍ പള്ളിയുടെ പ്ലാന്‍ മാറ്റിയത് നിര്‍മ്മണത്തിലെ പിശക് മൂലമാണെന്ന് സംസാരം ഉണ്ടായിരുന്നു. ഇത് കോടികളുടെ നഷ്ടത്തിന് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പള്ളിയുമായി ബന്ധപ്പെട്ടു പുതിയ വിവാദങ്ങള്‍ ഉയര്‍ന്നു വരുകയണ്.

പള്ളിയുടെ കൂദാശയുമായി ബന്ധപ്പെട്ടു നടത്തിയ സ്‌നേഹവിരുന്നിനു ഭക്ഷണം തികയാതെ വന്നതോടെ പള്ളി അധികാരികള്‍ പറഞ്ഞ കണക്കിനെ ചോദ്യം ചെയ്ത വിശ്വാസികള്‍ രംഗത്തെത്തിയതോടെയാണ് പരസ്യമായ പോരിലേക്ക് ഇടവക ജനങ്ങള്‍ എത്തിച്ചേര്‍ന്നത്. 12.5 ലക്ഷം രൂപം ചിലവാക്കിയെങ്കിലും ചടങ്ങിലെത്തിയ പകുതിപ്പേര്‍ക്ക് പോലും ഭക്ഷണത്തെ തികഞ്ഞിരുന്നില്ല.


പള്ളിപണിയുടെ കണക്ക് ഇതേവരെ വ്യക്തമായി ഇടവക ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചില്ല എന്ന ആരോപണം ഇപ്പോള്‍ വിശ്വാസികള്‍ ഉന്നയിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പള്ളിപണിയില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇതിനു പിന്നാലെ പള്ളിവക സ്വത്തുക്കള്‍ പണയം വയ്ച്ച് ലോണ്‍ എടുക്കാനുള്ള നീക്കം കൂടി നടക്കുന്നുവെന്നറിഞ്ഞതോടെ വിശ്വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

പാലാ രൂപതയിലെ ഏറ്റവും വരുമാനമുള്ള പള്ളികളില്‍ ഒന്നാണ് രാമപുരം. പള്ളിയോട് ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളി പണിക്കായി വേണ്ട പണം നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്തിരുന്നു. ഇതിനായി പള്ളി വികാരി നടത്തിയ വിദേശ യാത്രകള്‍ ഇതിനു മുന്‍പേ ഇടവകാംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളിയിലേക്ക് ലഭിക്കുന്ന വരുമാനം എല്ലാം പള്ളിപണിക്കായി ചിലവഴിച്ചെന്നാണ് വിശദീകരണം എന്നതിനാല്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴല്‍ പള്ളി അ അധികാരികളുടെ നേരെയാണ് നീളുന്നത്.

Read more topics: saba, ramapuram pally, issue
English summary
saba ramapuram pally issue
topbanner

More News from this section

Subscribe by Email