Tuesday December 1st, 2020 - 1:38:pm

സിപിഎമ്മിന്റെ സ്വജനപക്ഷപാതം വീണ്ടും;പൊതുമേഖലാ സ്ഥാപന എം.ഡിയായി പി.കെ ശ്രീമതിയുടെ ആരോപണവിധേയനായ മകൻ

NewsDesk
സിപിഎമ്മിന്റെ സ്വജനപക്ഷപാതം വീണ്ടും;പൊതുമേഖലാ സ്ഥാപന എം.ഡിയായി പി.കെ ശ്രീമതിയുടെ ആരോപണവിധേയനായ മകൻ

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അടുത്ത ബന്ധു കൂടിയാണ് സുധീര്‍. അതേസമയം മുമ്പ് സൈന്യത്തില്‍ ചേരാനാഗ്രഹിക്കുന്നവരില്‍ നിന്നും പ്രീ റിക്രൂട്ട്‌മെന്റിനിടെ 14,96,000 രൂപ തട്ടിയെടുത്തു എന്ന കേസില്‍ ആരോപണ വിധേയനുമാണ് സുധീര്‍. ഈ കേസില്‍ സിനിമാ സംവിധായകന്‍ മേജര്‍ രവിക്കെതിരെയും പരാതി ഉണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സുധീറിനെതിരെ ആരോപണമുണ്ടായപ്പോള്‍ വാര്‍ത്ത നല്‍കിയ പാര്‍ട്ടി പത്രം ദേശാഭിമാനിയിലെ ലേഖകനെ പാര്‍ട്ടി ഇടപെട്ട് പുറത്താക്കിയിരുന്നു. മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടറായിരുന്ന ആര്‍. ഹനീഷ് കുമാറിനെയാണ് പുറത്താക്കിയത്.

പിന്നീട് ഇതുമായി ബന്ധപ്പെട്ട് വാർത്തയായതിനു പിന്നാലെയാണ് ദേശാഭിമാനിയുടെ മലപ്പുറം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായ ഹനീഷ്‌കുമാറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ശ്രീമതിയുടെ മകന്‍ നടത്തുന്ന തട്ടിപ്പ് സംബന്ധിച്ച് എല്ലാ എഡിഷനുകളിലും നാലു കോളം വാര്‍ത്ത പ്രസിദ്ധീകരിച്ച "ദേശാഭിമാനി" ഈ വാര്‍ത്ത തിരുത്തിയിട്ടില്ല.

ഹനീഷ്‌കുമാറിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വാക്കാലാണ് ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന ഇ പി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇത് സജീവചര്‍ച്ചയായി.

ഇത് ഉദ്ധരിച്ച് "ദേശാഭിമാനിയില്‍ ഐസിസ് മോഡല്‍ തലയറുക്കലെ"ന്ന തലക്കെട്ടുമായി റോയ്മാത്യുവെന്ന മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മറ്റു പലതിലേക്കും വ്യതിചലിക്കുകയും ചെയ്തതോടെയാണ് വിഷയം പെട്ടെന്നവസാനിപ്പിക്കാന്‍ ദേശാഭിമാനിയുടെ തലപ്പത്ത് നീക്കം നടന്നത്. പി കെ സുധീര്‍ മാനേജിംഗ് ഡയറക്ടറായ നാഷണല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് (എന്‍ എ പി ടി) എന്ന സ്ഥാപനത്തിനു മറവില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അത് പാര്‍ട്ടി നേതൃത്വത്തെയടക്കം പ്രതിരോധത്തിലാക്കുമെന്ന് ഭയന്ന് ഹനീഷ്‌കുമാറിനു മേല്‍ വാക്കാലെടുത്ത അച്ചടക്ക നടപടി പിന്‍വലിക്കുകയായിരുന്നു.

സുധീര്‍ എം.ഡിയായ നാഷണല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് (എന്‍.എ.പി.ടി) എന്ന സ്ഥാപനം പലരില്‍ നിന്നായി 14,96,000 രൂപ വാങ്ങിയ ശേഷം പറ്റിച്ചു എന്നായിരുന്നു പരാതി. മേജര്‍ രവിയുടെയും മോഹന്‍ലാലിന്റെയും ചിത്രം പ്രചരണത്തിനായി സ്ഥാപനം ഉപയോഗിച്ചിരുന്നു. ഫ്രാഞ്ചൈസി എടുത്ത പത്തനംതിട്ട വലഞ്ചുഴിയില്‍ സ്വദേശിയായ കെ.എം.റിയാദ് ആയിരുന്നു കേസ് നല്‍കിയത്. മറ്റ് നാലു പേര്‍ കൂടി സുധീറിനെതിരെ കേസ് നല്‍കിയിരുന്നു.

അധികാരത്തില്‍ വന്ന ശേഷം സ്വജനപക്ഷപാതം നടത്തുന്നത് സിപിഐഎം തുടരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണ് എം.പിയുടെ മകനും, മന്ത്രിയുടെ ബന്ധുവുമായ സുധീറിനെ എം.ഡിയായി നിയമിച്ചത്. മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരിയാണ് എം.പി. പി.കെ. ശ്രീമതി.

Read more topics: pk sreemathi, Sudheer pk,
English summary
pk sreemathi son Sudheer PK Kerala State Industrial Enterprises chairman
topbanner

More News from this section

Subscribe by Email