Saturday September 21st, 2019 - 10:49:am
topbanner
Breaking News
jeevanam

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിങിലെ വ്യത്യസ്തമായ ഒരു തുണി ഉണക്കൽ

princy
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി  പാർക്കിങിലെ വ്യത്യസ്തമായ ഒരു തുണി ഉണക്കൽ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും കഴുകിയ തുണികൾ വിരിച്ചിടാൻ മതിയായ മാർഗങ്ങൾ ഇല്ലാതെ വലയുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിന്‌ സമീപത്തെ പ്രസവ വാർഡിനടുത്തുള്ള പാർക്കിങ്‌ ഏരിയയിൽ നിർത്തിയിടുന്ന വാഹനങ്ങളെയാണ് ഇവർ തുണി ഉണക്കിയെടുക്കാൻ ആശ്രയിക്കുന്നത്. തുണികൾ കഴുകിയ ശേഷം പാർക്കിങ്ങിൽ എത്തി വാഹനങ്ങൾ വരാൻ കാത്തിരിക്കും.

ഇവിടെ നിർത്തിയിടുന്ന കാറിലും ഇരു ചക്ര വാഹനങ്ങളിലുമായി നനഞ്ഞ തുണികൾ വിരിച്ചിടും. ആദ്യം വെള്ളം ഉപയോഗിച്ച് കാർ ഒന്ന് കഴുകും പിന്നെ അതിന്മേൽ തുണികൾ വിരിച്ചിടും.

ചില കാർ ഉടമകൾക്ക് തങ്ങളുടെ കാറിനുമേൽ തുണികൾ വിരിച്ചിടുന്നത് രസിച്ചെന്നു വരില്ല . ഉടമസ്ഥർ ആരും അടുത്തില്ലെങ്കിൽ കാറിനു മുകളിലെ തുണികൾ എടുത്ത് തറയിലിടും.

മിക്യ ആളുകളും അതിനാൽ തുണികൾ ഉണങ്ങുന്നത് വരെയോ അല്ലെങ്കിൽ കാറിന്റെ ഉടമസ്ഥൻ എത്തുന്നത് വരെയോ കാറിനടുത്ത് തന്നെ നിൽക്കും.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന പ്രധാന പ്രശ്ന ങ്ങളിലൊന്നായി മാറിയിരിക്കുമാകയാണ് തുണികൾ ഉണക്കി എടുക്കാനുള്ള ഈ അസൗകര്യം.

Viral News

English summary
Patients coming to Kozhikode Medical College Hospital they have no other option to dry their clothes
topbanner

More News from this section

Subscribe by Email