Monday July 13th, 2020 - 9:07:pm

തറവാട്ടു കാരണവരുടെ സംരക്ഷണമാണ് കേരളാ സര്‍ക്കാരില്‍ നിന്നും എനിക്കും കുടുംബത്തിനും ലഭിച്ചത്: നിപാ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയ ലിനിയുടെ ഭര്‍ത്താവ് സജീഷ് മനസു തുറക്കുന്നു

b.k byju
തറവാട്ടു കാരണവരുടെ സംരക്ഷണമാണ് കേരളാ സര്‍ക്കാരില്‍ നിന്നും എനിക്കും കുടുംബത്തിനും ലഭിച്ചത്: നിപാ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയ ലിനിയുടെ ഭര്‍ത്താവ് സജീഷ് മനസു തുറക്കുന്നു

ബി.കെ ബൈജു.....

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിനച്ചിരിക്കാതെ സംഭവിച്ച ദുരിതത്തിന്റെ ആഘാതത്തില്‍ നിന്നും ഒരു കുടുംബത്തെ സംരക്ഷിക്കുന്ന കാരണവരെ പോലെയാണ് കേരളാ സര്‍ക്കാര്‍ ഞങ്ങളെ സഹായിച്ചത്. പറയുന്നത് നിപാ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയ ലിനിയുടെ ഭര്‍ത്താവ് സജീഷ്.

തനിക്കു ലഭിച്ച ജോലി ലിനിയുടെ ജീവന്റെ വിലമാത്രമല്ല ഇവിടെ ലിനി ചെയ്യാന്‍ ബാക്കി വച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു നിമിത്തമായി എത്തിച്ചേര്‍ന്നതാണ് ഈ ജോലിയെന്നും സജീഷ് പറയുന്നു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനു ശേഷം കേരളാ ഓണ്‍ലൈന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് സജീഷ് മനസുതുറന്നത്.

തനിക്ക് ഒരു സര്‍ക്കാര്‍ ജോലി വേണമെന്നത് ലിനിയുടെ വലിയ മോഹമായിരുന്നു. 2013ല്‍ ജോലിതേടി വിദേശത്തു പോയപ്പോഴും താനൊരിക്കലും അതിനു ശ്രമിച്ചിരുന്നില്ല. കുട്ടികളൊക്കെ ആയതിനുശേഷമാണ് നാട്ടില്‍ തന്നെ ഒരു ജോലി വേണമെന്ന് താനും ചിന്തിച്ചു തുടങ്ങിയതെന്ന് സജീഷ് പറയുന്നു.

കുടുംബത്തോടൊപ്പം താമസിക്കുക എന്ന മോഹം തന്നെയാണ് അതിനു പ്രേരിപ്പിച്ചത്. പി.എസ്.സി വഴി അതിനുളള ശ്രമങ്ങളും ലിനിയുടെ താല്‍പര്യത്തില്‍ ആരംഭിച്ചിരുന്നു.

ഇപ്പോള്‍........ജോലി ലഭിച്ചു... അവള്‍ ആഗ്രഹിച്ചതു പോലെ തന്നെ... സര്‍ക്കാര്‍ ജോലി... പക്ഷെ ഞാന്‍ കൂടെ തന്നെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചവള്‍.. അവള്‍ മാത്രം കൂടെയില്ല.. അത് തരുന്ന വേദന പറഞ്ഞറിയിക്കാന്‍ വയ്യ..

ജീവിതം ആഗ്രഹിച്ച വഴിയിലൂടെ തന്നെ നീങ്ങുമ്പോള്‍ ലിനി സ്വന്തം ജീവന്‍ അവഗണിച്ച് സേവനം ചെയ്യാനിറങ്ങിയതിനെ തടയാമായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല.. കാരണം അതിന് അവള്‍ വഴങ്ങില്ലെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് തനിക്കാണ്.nipah virus death lini husband sajeesh interview

വിവാഹം കഴിഞ്ഞ നാളുകളിലാണ് എയ്ഡ്‌സ് രോഗികള്‍ക്കിടയിലും അതു വരാന്‍ സാധ്യതയുളളവര്‍ക്കിടയിലും കൗണ്‍സിലര്‍ കം നഴ്‌സ് ആയി പ്രവര്‍ത്തിക്കാന്‍ ലിനിക്ക് അവസരം ലഭിച്ചത്.

വളരെ മോശമായ ചുറ്റുപാടിലാണ് ജോലി ചെയ്യേണ്ടതെന്ന നല്ല ബോധ്യത്തോടെയാണ് ആ ജോലി ഏറ്റെടുത്തത്. പലപ്പോഴും മോശമായ അനുഭവങ്ങള്‍ ഉണ്ടായതായി പറഞ്ഞപ്പോള്‍ അത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ജോലിയുടെ ഭാഗമാണെന്നും തന്റെ കടമയാണെന്നും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ രോഗങ്ങളൊന്നും പകരില്ലെന്നും പറഞ്ഞ് തനിക്ക് ആത്മവിശ്വാസം പകര്‍ന്ന ഒരാളില്‍ നിന്ന് നിപാ വൈറസ് പോലുളള ഇത്രയും റിസ്‌ക്കുളള സാഹചര്യത്തിലും മറിച്ചൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല.

ലിനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്ന് അറിഞ്ഞിരുന്നെങ്കിലും അവള്‍ തിരികെ വരുമെന്നു തന്നെ അവസാനം വരെ വിശ്വസിച്ചിരുന്നു....

ആരോഗ്യ വകുപ്പില്‍ തന്നെ ജോലി ലഭിച്ചത് ഒരു നിമിത്തമാണെന്ന് സജീഷ് പറയുന്നു. ഇത് ലിനിയുടെ ജീവന്റെ വിലമാത്രമല്ല എന്നിലേല്‍പ്പിക്കുന്ന ഒരു ദൗത്യമായാണ് താനിതിനെ കാണുന്നത്. ഇവിടെ ലിനി ചെയ്യാന്‍ ബാക്കി വച്ച കാര്യങ്ങളാണ് താന്‍ ഏറ്റെടുക്കുന്നത്. ലിനി ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണിത് എന്നാല്‍ പലരും ഇതിനെ മോശമായ കണ്ണില്‍ കണ്ടിരുന്നത് അവള്‍ക്ക് വിഷമമുണ്ടാക്കിയിരുന്നു.nipah virus death lini husband sajeesh interview

ലോകത്ത് ഏറ്റവും നല്ല ജോലിയാണ് നഴ്‌സിങ്ങ്. രോഗികളുമായി ഏറ്റവും കൂടുതന്‍ ഇടപഴകുന്നത് ഇവരാണ്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്കു ശേഷവും ലിനി പരിചരിച്ചിരുന്നവര്‍ തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെ ഇടപെടാറുണ്ട്. അത് ഈ ജോലിതരുന്ന ഏറ്റവും വലിയ സംതൃപ്തിയാണെന്ന് ലിനി പറയാറുണ്ട്.

കുട്ടികളെ നല്ല നിലയില്‍ വളര്‍ത്തണമെന്ന് അവള്‍ എപ്പോഴും പറയാറുണ്ട്. ഇനി അതിനുളള ശ്രമമാണ്. മന്ത്രിമാര്‍ മുതല്‍ ലിനി ജോലിചെയ്ത ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വരെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ വരെ ഇടക്കിടെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചതും, പ്രതിസന്ധികളില്‍ തളരരുതെന്ന് ഉപദേശിച്ചതും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു.

കുട്ടികളുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമുളള സ്ഥലത്തു തന്നെ പോസ്റ്റിങ്ങ് ലഭിച്ചത് വരെ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയാണ് സൂചിപ്പിക്കുന്നത്. പേരാമ്പ്ര കൂതാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സജീഷിന് പോസ്റ്റിങ്ങ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ ജോലിക്കു ഹാജരാകുമെന്ന് സജീഷ് കേരളാ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.nipah virus death lini husband sajeesh interview

Read more topics: nipah virus, nurse, liny,
English summary
nipah virus death lini husband sajeesh interview
topbanner

More News from this section

Subscribe by Email