Wednesday June 19th, 2019 - 4:35:pm
topbanner
topbanner

അബ്ദുള്ളക്കുട്ടിക്ക്‌ ബി ജെ പിയിലേക്കുള്ള വഴി തുറന്നത് പ്രമുഖ മലയാളി വ്യവസായി : മോദി സ്തുതി ഉപകാരമാവുമോ ? സുപ്രധാന ചർച്ച ഇന്ന്

princy
അബ്ദുള്ളക്കുട്ടിക്ക്‌  ബി ജെ പിയിലേക്കുള്ള വഴി തുറന്നത് പ്രമുഖ മലയാളി  വ്യവസായി : മോദി സ്തുതി ഉപകാരമാവുമോ ? സുപ്രധാന ചർച്ച ഇന്ന്

കണ്ണൂർ:മോദി സ്തുതിയെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ അബ്ദുള്ളക്കുട്ടി ബി ജെ പി യിലേക്കെന്ന് സൂചനകൾ. കർണാടയിൽ പ്രമുഖ മലയാളി വ്യവസായിയുടെ വസതിയിൽ വച്ച് ഇന്ന് വൈകുന്നേരം നടക്കുന്ന ചർച്ചയിലൂടെ കാര്യങ്ങൾക്ക് അന്തിമ തീരുമാനമാവും.ചർച്ചയിൽ ബി ജെ പി യിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ഇതുവരെ ബിജെപി യിലേക്ക് മാറുന്നതിനെ കുറിച്ച് അബ്ദുള്ളക്കുട്ടി വ്യക്തമായൊരു നിലപാട് സ്വീകരിച്ചിരിച്ചിരുന്നില്ല ഇന്ന് നടക്കുന്ന ചർച്ചയിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമോയെന്നും അബ്ദുള്ളക്കുട്ടിക്ക്‌ ബിജെപിയിൽ പ്രേത്യേക പരിഗണന ലഭിക്കുമോയെന്നും അറിയാൻ സാധിക്കും. അബ്ദുള്ളക്കുട്ടിക്ക്‌ ബിജെപി യിലെ പല നേതാക്കളുമായും നല്ല ബന്ധമുണ്ടെന്നും ,അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനത്തെ കുറിച്ചും നിരവധി ചർച്ചകൾ നടന്നിട്ടുടെന്നും അതിലൊന്നും വ്യക്തമായൊരു മറുപടി നൽകാൻ അബ്ദുള്ളക്കുട്ടി സന്നദ്ധനാവാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു ചർച്ച വീണ്ടും നടക്കുന്നതെന്നും മലയാളി വ്യവസായി കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

മോദി വികസനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള അബ്ദുള്ളക്കുട്ടി യുടെ ഫേസ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് . ഇതേ മോദി പ്രിയത്തെ തുടർന്നാണ് എൽ ഡി എഫിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയത്. ഇപ്പോൾ ഉള്ള മോദി സ്തുതി അബ്ദുള്ളക്കുട്ടിക്ക്‌ ഉപകാരമാവുമോയെന്ന് ഇന്ന് വ്യക്തമാകും.

English summary
malayali industrialist helping Abdullakutty to join BJP
topbanner

More News from this section

Subscribe by Email