കണ്ണൂര്‍: ഒരൊറ്റ ഐടി സംരഭംപോലും ഇല്ലാതെ കെട്ടിടത്തിന്റെ മുന്‍ഭാഗംമാത്രം മിനുക്കി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ചെയ്ത സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വികസന തട്ടിപ്പുകൂടി ജനുവരി 29ന് കണ്ണൂരില്‍ അരങ്ങേറുകയാണ്. അന്നേദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിമാനത്താവളത്തിന്റെ പണി പാതിപോലും പൂര്‍ത്തിയായിട്ടില്ലെന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. സാധാരണ രീതിയില്‍ ഒരു വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് വിമാനത്താവളം സജ്ജമായശേഷം ഔപചാരിക ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ്.
എന്നാല്‍ റണ്വേപോലും പൂര്‍ണമാക്കാതെ പരീക്ഷണപ്പറക്കല്‍ എന്ന തട്ടിപ്പുനടത്തി തങ്ങളുടെ വികസന പത്രികയില്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
പരീക്ഷണപ്പറക്കലിനായുള്ള 1500 മീറ്റര്‍ റണ്‍വേ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിമാനത്താവള ഉദ്യോഗസ്ഥന് പറയുന്നു.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ജോലിയും അനുബന്ധ പ്രവര്‍ത്തികളും കഴിഞ്ഞ് പൂര്‍ണതോതില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കണമെങ്കില്‍ രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് എങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥന് പറയുന്നു.
3400 മീറ്റര്‍ റണ്‍വേയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 2400 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായത്. ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ പ്രവൃത്തിയാകട്ടെ 50 ശതമാനവും ബാക്കിയാണ്.
ഇത്തരമൊരു അവസ്ഥയിലാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനമെന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരീക്ഷണപ്പറക്കലിന് തയ്യാറെടുക്കുന്നത്. കണ്ണൂര്‍ക്കാരുടെ ചിരകാല അഭിലാഷമെന്ന രീതിയില്‍ വിമാനത്താവളത്തിന്റെ ക്രഡിറ്റ് സ്വന്തമാക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. പാതിപോലും പൂര്‍ത്തിയാകാത്ത വിമാനത്താവളത്തിന്റെ വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ വന്‍ തോതിലുള്ള പരസ്യവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടന്നാണ് സൂചന. സ്മാര്‍ട് സിറ്റിയുടെ യഥാര്‍ഥ ചിത്രങ്ങളും പരസ്യത്തില്‍ മയങ്ങിയ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നില്ല.
സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു
കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്ഐ കുടുങ്ങി
പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി
ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]
അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?
മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു