Sunday August 1st, 2021 - 6:47:am

ആരായിരുന്നു മലയാളിക്ക് കലാഭവന്‍ മണി

NewsDesk
ആരായിരുന്നു മലയാളിക്ക് കലാഭവന്‍ മണി

മലയാള സിനിമയ്ക്ക് തീര നഷ്ടം സമ്മാനിച്ച് 2016 കലാഭവന്‍ മണിയെയും നമ്മുക്ക് നഷ്ടമാക്കിയിരിക്കുന്നു, നീണ്ട ചിരിയും, നാടന്‍പാട്ടും. ഏതു വേഷത്തിന്റെ അച്ചിലേക്കും ഉരുക്കിയൊഴിക്കാവുന്ന അഭിനയ ചാരുതയും നടന്‍ എന്നതിനപ്പുറം മണി മലയാളിയുടെ കലാകാരനായിരുന്നു. മണ്ണിന്റെ, ജീവിതാനുഭവത്തിന്റെ കയ്പ്പും ഉപ്പും കലര്‍ന്ന എത്രയോ അനുഭവങ്ങളിലൂടെ കടന്ന് പാകപ്പെട്ട കലാജീവിതമായിരുന്നു മണിയുടെത്. താരജാഡകള്‍ക്കോ, സിനിമ പളപ്പിന്റെ അഹങ്കരത്തിനോ നില്‍ക്കാതെ വാക്കായും നാടന്‍ പാട്ടായും ആ കലാകാരന്‍ അത് മലയാളിക്ക് പകര്‍ന്നു തന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കീഴാള സ്വത്വങ്ങള്‍ അധികമൊന്നും ചേക്കേറിയിട്ടില്ലാത്ത മലയാളിയുടെ വെള്ളിത്തിര ചിന്തകളിലേക്ക് ഒരു ഹാസ്യനടന്‍ എന്ന നിലയില്‍ നിന്നും പടിപടിയായി വേറിട്ട താര ശരീരമാകുകയായിരുന്നു മണി. പക്ഷെ അത്തരം സുരക്ഷിത ഇടങ്ങളില്‍ മാത്രം ഒതുങ്ങിയില്ല മണി. അന്യഭാഷകളില്‍ മണിയുടെ വില്ലത്തരങ്ങളായിരുന്നു ക്ലാസ്.

നാടന്‍പാട്ടിന്റെ മണികിലുക്കമുള്ള ചാലക്കുടിക്കാരനായിരുന്നു എന്നും മണി. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍നിന്ന് ഒരു ഓട്ടോെ്രെഡവറായി ജീവിതം ആരംഭിച്ച മണി മിമിക്രി വേദികളില്‍ നിന്നാണ് നടനായി വളരുന്നത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ശരിക്കും ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായാണ് മണി ജനിച്ചത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം മാത്രമല്ല തമിഴ് സിനിമാപ്രേക്ഷകര്‍ക്കും പ്രിയങ്കരനായി.

സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ റിക്ഷാ െ്രെഡവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ അന്ധഗായകനായ രാമു എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു.

ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി. 2000 പ്രത്യേക ജൂറി പുരസ്‌കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '1999 പ്രത്യേക ജൂറി പുരസ്‌കാരം, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ', ഫിലിംഫെയര്‍ അവാര്‍ഡ് 2002 മികച്ച വില്ലന്‍ ( തമിഴ് ) ജെമിനിഎ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് തേടിയെത്തിയത്.

മലയാളത്തിന് തീരനഷ്ടം നല്‍കി മണി വിടവാങ്ങുമ്പോള്‍ ഗ്രാമീണത മനസില്‍ സൂക്ഷിക്കുന്ന, ഏതോരു മലയാളിയും രണ്ടു ഉറ്റ് കണ്ണീര്‍ പൊഴിക്കും.. നീളത്തില്‍ ചിരിച്ച് താളത്തില്‍ പാട്ടുപാടാന്‍ ചാലക്കുടിക്കാരന്‍ ചെങ്ങായി ഇനിയില്ലല്ലോ.

കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി

മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന്: മെറിന്‍ ജോസഫ്

'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

English summary
kalabhavan mani suicide ?
topbanner

More News from this section

Subscribe by Email