Saturday March 6th, 2021 - 4:55:pm

ഗൗണ്‍ അണിഞ്ഞ ഗുണ്ടയോ? അഡ്വ. അരുണ്‍ രഞ്ജിത്തിന്റെ മുഖം ഭീകര സ്വപ്നമായി ഒരു കുടുംബം

NewsDesk
ഗൗണ്‍ അണിഞ്ഞ ഗുണ്ടയോ? അഡ്വ. അരുണ്‍ രഞ്ജിത്തിന്റെ മുഖം ഭീകര സ്വപ്നമായി ഒരു കുടുംബം

അഡ്വ: ജഹാൻഗീർ റസാഖ് പാലേരി 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോകത്തെ ഏറ്റവും കുലീനമായ ജോലികളില്‍ ഒന്നാണ് അഭിഭാഷക വൃത്തി. പൊതുജനങ്ങള്‍ക്ക് നീതി നടപ്പാക്കി നല്‍കുകയെന്ന മഹത്തായ ദൗത്യമാണത്. അതു കാരണമാണ് അഭിഭാഷകര്‍ക്ക് സമൂഹത്തില്‍ പ്രത്യേകമായ അംഗീകാരം ലഭിക്കുന്നതെന്നതാണ് വസ്തുത . നീതി ഏതൊരു സമൂഹത്തിന്റെയും അവിഭാജ്യ ഘടകം ആണ് . നീതിയില്‍ എത്താനുള്ള മാര്‍ഗ്ഗമാണ് നിയമം.

നിയമ വ്യവസ്ഥ, നിലവിലുള്ള പഴംചൊല്ലുകളുടെയും മഹദ് വചനങ്ങളുടേയും ഉപരിയാണ് . അഭിഭാഷക വൃത്തി എന്നല്ല ഒരു പ്രൊഫെഷനും പൊതു സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത്‌ ചെയ്യാന്‍ കഴിയില്ല എന്നത് വസ്തുതയായിരിക്കാം . കാരണം മൂഹം നിരന്തര മാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നു. പല കാലഘട്ടങ്ങളിലും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അതിനാ ല്‍ അഭിഭാഷക വൃത്തിയുടെ പ്രൊഫഷണ ല്‍ സ്റ്റാന്‍ഡേര്‍ഡ് മൂല്യച്യുതി വരാതെ നില നിറുത്തി മുന്നോട്ടു പോവുക എന്നത് പരമ പ്രധാനമാണ് .

ബാങ്കിന്റെ ജപ്തി നടപടികൾക്കും , മാനസിക പീഡന ങ്ങൾക്കുമെതിരെ കേസ് കൊടുത്ത ജോളി ജോര്‍ജ്ജ് vs ബാങ്ക് ഓഫ് കൊച്ചിന്‍ കേസിൽ poverty is not a crime (ദാരിദ്ര്യം ഒരു കുറ്റകൃത്യമല്ല ) എന്ന് വിധിച്ച ജസ്റ്റിസ് വീ ആർ കൃഷ്ണയ്യരെപ്പോലെയുള്ള മഹാന്മാർ ഉൾപ്പെട്ട ജുഡീഷ്യൽ പാരമ്പര്യമുള്ള നാടാണ് നമ്മുടേത് . അവിടെയാണിപ്പോൾ സഹോദരന്റെ ലോൺ തിരിച്ചടവ് മുടങ്ങിയപ്പോൾ അനിയന്റെ വീട് ജപ്തി ചെയ്യുന്ന ദുഃസ്ഥിതി ഉണ്ടായിരിക്കുന്നത്.

അന്യായമായി വീട് ജപ്തി ചെയ്ത് എറണാകുളത്ത് മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കിയതും പോരാതെ കോടതി അയച്ച കമ്മീഷനിലെ വക്കീലിന്റെ ധാര്‍ഷ്ട്യം നാട്ടുകാരോട് മെക്കിട്ട് കേറ്റമായി കണ്ടതും ഈ സംഭവത്തിന്റെ ബാക്കിയാണ് . എളംകുളത്ത് ജപ്തിനോട്ടീസില്‍ ഇല്ലാത്ത സ്ഥലം ജപ്തിചെയ്ത സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതരോടും വക്കീലിനോടും പരാതി പറയാനെത്തിയ നാട്ടുകാരെ കോടതി കമ്മീഷനായയച്ച വക്കീൽ അഡ്വക്കേറ്റ് അരുണ്‍ രഞ്ജിത് കോടതി വേഷത്തിൽ കയർക്കുന്നതും ആ തൊഴിലിനും ജുഡീഷ്യറിക്ക് മുഴുവനായും നാണക്കേടായിരിക്കുകയാണ് .

അഡ്വ. അരുണ്‍ രഞ്ജിത്ത്എറണാകുളം എളംകുളം ചിലവന്നൂര്‍ തിരുനിലത്ത് റോബിയും ഭാര്യയും നാലുവയസ്സ് വീതം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ധിക്കാരത്തിന് ഇരയായത്. മൂന്ന് ദിവസത്തോളം ഇവര്‍ വീടിനു പുറത്ത് പായ വിരിച്ചാണ് കിടന്നുറങ്ങിയത്. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ വീട് തുറന്നുകൊടുക്കാന്‍ ബാങ്ക് നിര്‍ബന്ധിതരാകുകയായിരുന്നു. കോർപ്പറേറ്റു -ധനകാര്യ സ്ഥാപനങ്ങളും , ബ്ലേഡ് കമ്പനികളും പൗരന്മാരെ വേട്ടയാടുമ്പോൾ കാവലാൾ ആകേണ്ട ചുമതലയുള്ളവരാണ് അഭിഭാഷകർ . അതിനു പകരം വേട്ടക്കാർക്കൊപ്പം കൂടി നിരാലംബരായ മനുഷ്യരെ ഭീഷണിപ്പെടുത്തുകയും ആക്രോശിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്ന കാര്യത്തിൽ സംശയമില്ല .

ഇത്തരം ഗുണ്ടാവാഴ്ച നടത്തുന്ന അഭിഭാഷകനെതിരെ 1961 ലെ അഭിഭാഷക നിയമങ്ങള്‍ക്കും ( The Advocates Act 1961) ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകരുടെ അച്ചടക്കവുമായ ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ് . 1961 ലെ അഭിഭാഷക നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം പ്രൊഫഷനല്‍ മിസ്കണ്ടക്റ്റ് നടത്തിയിട്ടുള്ള മേല്‍പ്പറഞ്ഞ അഭിഭാഷകനെതിരെ ബാര്‍ കൌണ്‍സിലിനു നടപടി എടുക്കാവുന്നതാണ്.

ഇതേ നിയമത്തിന്റെ സെക്ഷന്‍ 36, 36B എന്നിവ പ്രകാരം ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഈ അഭിഭാഷകരുടെ സനത് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ട് . ഇയാള്‍ ചെയ്തിട്ടുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതി പോലീസിനു കൈമാറാനും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമുണ്ട് .

രാജ്യത്തെ അത്രമേല്‍ മഹത്തരമായ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ അഭിഭാഷകര്‍ കോര്പ്പരെറ്റ്- ഫാഷിസ്റ്റ്‌ അജന്‍ഡകള്‍ നടപ്പിലാക്കുന്നവരുടെ ഗുണ്ടകളായി അധപതിക്കുന്നത് ആത്യന്തികമായി കളങ്കപ്പെടുത്തുകയും , വിശ്വാസം നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ജുഡീഷ്യറിയുടെ അന്തസ്സിന്റേയും , യശസ്സിന്റേയും തന്നെയാണ് ...!!

Read more topics: Bank, Arun Ranjit, Kochi, chilavannoor,
English summary
Bank officials Arun Ranjit harassment against innocent family in Kochi chilavannoor
topbanner

More News from this section

Subscribe by Email