Monday September 20th, 2021 - 8:02:am

സംഗീത സംവിധായകൻ എം കെ.അർജുനനെക്കുറിച്ച് ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ മകനും മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറുമായ റസൽ ഷാഹുൽ എഴുതിയ ഓർമക്കുറിപ്പ്...

NewsDesk
സംഗീത സംവിധായകൻ എം കെ.അർജുനനെക്കുറിച്ച് ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ മകനും മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറുമായ റസൽ ഷാഹുൽ എഴുതിയ ഓർമക്കുറിപ്പ്...

‘‘സ്വരങ്ങളാൽ ശരമെയ്ത് അർജുനൻ മാഷെത്തി ’’ .. അർജുനൻ മാസ്റ്റർ ആലപ്പുഴയിൽ 1999 ൽ കുട്ടികളുമൊത്ത് ഒരു വേനൽക്കാല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഞാനെഴുതിയ വാർത്തക്ക് മനോരമയുടെ അന്നത്തെ തലക്കെട്ടായിരുന്നു ഇത്.. അന്ന് സബ് എഡിറ്റർ ആയിരുന്ന എഴുത്തുകാരി കെ.ആർ, മീരയാണ് മലരന്പ് തൊടുത്ത പോലെ മനോഹരമായ ആ തലക്കെട്ട് ഇട്ടത്. പത്രപ്രവർത്തിന്റെ തുടക്ക കാലത്തെ ഓര്ഡ‍മയാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


വീട്ടിലെ വലിയ വിരുന്നുകാരൻ
1980 കൾ – അന്നൊക്കെ വീട്ടിൽ വിശേഷപ്പെട്ടവർ വന്നാൽ ആഘോഷം ഞങ്ങൾ കുട്ടികൾക്കാണ്. അപ്പായുടെ കൂട്ടുകാരെയൊക്കെ മാമാ എന്നു വിളിച്ചിരുന്നുവെങ്കിലും എന്റെ മക്കളായ ഗുൽസാറിനും പർവെസിനും അനുജൻ റഫിയുടെ മക്കളായ ഇബ , ഇസ്ര , ഇമയ എന്നിവർക്ക് വരെ വീട്ടിൽ അർജുനൻ മാഷ് ഇന്നും മാഷ് എന്ന രണ്ടക്ഷര മധുരമാണ്.

നാടക ചർച്ചയുമായി മാഷൊക്കെ വിട്ടീലെത്തിയാൽ പുവൻ കോഴിയെ ഓടിച്ചിട്ട് പിടിക്കുക ഞങ്ങൾ കുട്ടികളുടെ വിനോദമാണ് . കോഴിക്ക് കയറാൻ കൂടുണ്ടെങ്കിലും , മരത്തിലാണ് പൂവൻ കയറുക. ബോയിലർ കോഴികൾ നാട്ടിൻ പുറങ്ങളിലൊന്നും കേട്ടു കേൾവിയില്ലാത്ത കാലം. വിരുന്നു കാരെത്തിയാൽ നാടൻ പൂവനാണ് തീൻ മേശയിലെ താരം.

മുന്നറിയിപ്പില്ലാലെ ഉച്ചയ്ക്ക് മുൻപായി അതിഥികൾ എത്തിയാൽ പെട്ടന്നാണ് കോഴിയെ പിടക്കാൻ അമ്മച്ചി പറയുന്നത്. പറന്പിൽ തീറ്റ ചികഞ്ഞ് നടക്കുന്ന വലിയ പൂവനെയാണ് ആദ്യം ലക്ഷ്യം വെയ്ക്കുക . പതിവില്ലാതെ നമ്മൾ അടുത്തേക്ക് ചെല്ലുന്നത് കാണുന്പോൾ പന്തികേട് മണത്ത് അവൻ ഓട്ടം തുടങ്ങും. ഞാനും അനിയൻ തന്പിയും പിന്നാലെ പിടിക്കും. ഇതിനിടെ വീടിന്റെ അടുക്കള വഴി കയറി അതിഥികൾ ഇരിക്കുന്നതിന് മുകളിലുടെ ആശാൻ പറന്ന് പുറത്തേക്ക് പോകും.

Russell Shahul facebook post about mk arjunan master

ഓട്ടവും പറക്കലുമൊക്കെയായി നമ്മുടെ 45 സെന്റ് കഴിഞ്ഞ് വേലിക്ക് മുകളിലുടെ ഓടിയും പിടി കിട്ടാറാകുന്പോൾ കയിൽ രണ്ട് വാലിലെ തൂവൽ തന്ന് പറന്നും തെക്കേതിലേക്ക് ട്രാക്കു മാറ്റും. അപ്പോഴേക്കും ഞാനും തന്പിയും തളർന്നിരിക്കും. എന്നാലും പിന്നാലെ ചെല്ലുംന്പോൾ രാജൻ രംഗപ്രവേശം ചെയ്യും. ‘‘ അണ്ണാ പള്ളിക്കൂടത്തിലെ ഓട്ടമെടുക്കണോ അതോ വീട്ടിലെ ഓട്ടം മതിയോ ’’ എന്നു ചോദിച്ച് തെക്കേതിലെ അടുക്കള വാതിലിനു മറയിൽ ഒരുങ്ങി ഇരിക്കുന്ന പൂവനെ എടുത്തു കൊണ്ട് രാജൻ ഒരു വരവുണ്ട് !

മക്കളേ അതിനെ ഉപദ്രവിച്ചോ എന്ന് ചോദിച്ച് മാഷ് ... അലിവോടെ പൂവനെ നോക്കും !

പന്തീരായിരപ്പട – 2002
വീട്ടിലെ ഔട്ട് ഹൗസ് പ്രസാദത്തിൽ 4 ദിവസം വന്നു താമസിച്ച് മാഷും കുമരകം രാജപ്പനും സംഗീതം ചെയ്തത്. തുറമുഖത്തൊഴിലാളികളുടെ സംഘടനയായ കൊച്ചിൻ ലേബേഴ്സ് അവതരിപ്പിച്ച നാടകത്തിന്റെ റിഹേഴ്സലും എല്ലാം ഇവിടെയായിരുന്നു. എഴുത്തിൽ നിന്നും പതിയെ ക്യാമറയിലേക്ക് അപ്പോഴേക്കും ഞാൻ മാറിയിരിന്നു. വർഷങ്ങളെല്ലാം കംപ്യൂട്ടർ ഓർമയോടെ മറക്കാതെ പറയുന്ന അമ്മച്ചി മറിയം ബീവി ഓർത്തു പറഞ്ഞു , മാഷുമൊത്തുള്ള അപ്പായുടെ പഴയ ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ഫോട്ടോ 1974ൽ എടുത്തതാണന്ന്.

Russell Shahul facebook post about mk arjunan master
പള്ളൂരുത്തി പാർവതീ മന്ദിരം – 2009
പൂച്ചാക്കൽ ഷാഹുൽ രചിച്ചതിൽ നിന്നും തിരഞ്ഞെടുത്ത 700ൽ അധികം നാടക ഗാന സമാഹാരം രംഗഗീതങ്ങളുടെ പ്രകാശനം. മാഷിന്റെ വസതിയായ പള്ളൂരുത്തി പാർവതി മന്ദിരത്തിലെ മട്ടുപ്പാവിൽ നാട്ടുമാവിന്റെ തണലിൽ‌ വേദി ഒരുക്കി. പുതു തലമുറയിലെ ശ്രദ്ധേയനായ ഗായകൻ ഐഡിയ സ്റ്റാർ സിങർ വിവേകാനന്ദിന് കൈമാറി അർജുനൻ മാഷ് പ്രകാശനം ചെയ്തു. സ്വാധീനക്കുറവുള്ള ഇടം കൈ കൊണ്ട് മാഷ് ഹാർമോണിയത്തിൽ താളമിട്ടു. എഡിപുരം ഭാസിയും കൊച്ചിൻ വർഗീസും ശ്രുതി മീട്ടി പാടി.

സുന്ദരൻ കല്ലായി 1974ൽ എഴുതി സംവിധാനം ചെയ്ത വൈക്കം മാളവികയുടെ ഹിറ്റ് നാടകമായ സിന്ധു ഗംഗയ്ക്ക് വേണ്ടി അർജുനൻ മഷിന്റെ സംഗീതത്തിൽ അപ്പായുടെ ആദ്യ പ്രഫഷണൽ നാടക ഗാനം

‘‘ പൗർണമി ഒഴുകുന്ന താഴ്‍വരയിൽ
ഈരല്ലി കുങ്കുമപ്പൂ വിരിഞ്ഞു
ആ പൂവിതളുകൾ , നിന്നധരങ്ങൾ ’
എനിക്കു നൽകും നിവേദ്യമല്ലേ ,
മധുരാനുഭൂതി തൻ മധുരമല്ലേ –?! ’’

Russell Shahul facebook post about mk arjunan master

ആർട്ടിസ്റ്റ് സുജാതന്റെയും സുന്ദരൻ കല്ലായിയുടെയും ടി.കെ. ജോണിന്റെയും ചേർത്തല സംസ്ക്കാര സെക്രട്ടറി വെട്ടക്കൽ മജീദിന്റെയും സാന്നിധ്യത്തിൽ മാഷിന്റെ വസതിയിൽ മറ്റൊരു സ്നേഹ സംഗമം. സിന്ധു ഗംഗയുടെ അണിയറ പ്രവർ‌ത്തകരുടെ ഒത്തു ചേരൽ കൂടിയായത്.

പൂച്ചാക്കൽ ഷാഹുലിന്റെ സപ്തതി ആഘോഷം– 2011
രണ്ട് ദിവസത്തെ പരിപാടിയാണ് , ആദ്യ ദിനം ഷാലിമാറിലും രണ്ടാം ദിനം പൂച്ചാക്കലെ പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും. മാഷ് പള്ളുരുത്തിയിൽ നിന്ന് സഹായിയുമായി നേരത്തെ എത്തി. അപ്പായുടെ തിരഞ്ഞെടുത്ത നാടക ഗാനങ്ങൾ അവതരിപ്പിക്കാനുള്ള റിഹേഴ്സൽ ഗായകൻ കൊച്ചിൻ വർഗീസിന്റെ നേതൃത്വത്തിൽ നടക്കുന്നു.
നാടക രചയിതാവും സംവിധായകനുമായ സുന്ദരൻ കല്ലായി , വൈക്കം മാളവിക നാടക ട്രൂപ്പ് ഉടമയും സംവിധായകമുമായ ടി.കെ.ജോൺ സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ
ടി.എം.എബ്രഹാം എന്നിവർ. ചിര കാല മിത്രമായ അർജനൻ മാഷ് അപ്പായെ പൊന്നാട ചാർത്തി. കെ.എൽ.ആന്റണിയും മാത്യു അഗസ്റ്റിനും സജീവമായി നിന്നു സംഘടിപ്പിച്ച സൗഹൃദ വേദിയുടെ പൂച്ചാക്കൽ ഷാഹുലിന്റെ സപ്തതി ആഘോഷം. അപ്പായുടെ സതീർഥ്യനും മുൻ ‍ഡിജിപിയും റോ മേധാവിയുമായ പി.കെ.ഹോർമിസ് തരകൻ മുഖ്യാതിഥിയായിരുന്നു. എന്റെ ഇളയ പുത്രൻ 3 വയസുകാരൻ പർവെസ് നിലത്തു കിടന്ന് ഗിഞ്ചറയുമായി താളം പിടിച്ചു . അതിനേക്കാൾ കുരുന്നു കൗതുകത്തോടെ മാഷ് അത് നോക്കിയിരുന്നു..

Russell Shahul facebook post about mk arjunan master
എങ്ങനെ നീ മറക്കും – 2011
2011 – ബാംഗ്ളൂർ കേരള സമജം – എങ്ങനെ നീ മറക്കും നാടക ഗാന സന്ധ്യയും ആദരിക്കലും.
നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള കേരള സമാജം നാടക ഗാന സന്ധ്യ നടത്തിയാണ് ഗാന ശിൽപികളായ എം.കെ.അർജുനനെയും പൂച്ചാക്കൽ ഷാഹുലിനെയും
കൊച്ചിൻ വർഗീസിനെയും ഒപ്പം സുന്ദരൻ കല്ലായിയെയും മാത്യു അഗസ്റ്റിനെയും ആദരിച്ചത്.
സമാജം ജനറൽ സെക്രട്ടറി റജികുമാറും കൾചറൽ സെക്രട്ടറി എ.ആർ.ജോസും ജോയിന്റ് സെക്രട്ടറി ഷാജി ഞുണ്ണിക്കനും നേതൃത്വം നല്കിയ സംഗീത സായാഹ്നം. മൈസൂർ പേട്ട ധരിച്ചിരിക്കുന്ന മാഷിന്റെ ചിത്രം അദ്ദേഹത്തെ കാണിച്ചപ്പോൾ കവിളിൽ തലോടിയത് അനുഗ്രഹ സ്പർശമായി ഇന്നും കൂടെയുണ്ട്.

കല്ലായി കടവത്തെ കാറ്റിനൊപ്പം ­ 2016
കോഴിക്കോട്ട് കല്ലായിപ്പുഴയോരത്ത് സംഗീത സംവിധായകരായ എം.കെ.അർജുനനും എം.ജയചന്ദ്രനും ഒത്തു ചേരുന്നു. കല്ലായിക്കടവത്ത് എന്ന ഗാനം മൂളി ജയേട്ടനും മാഷും
അപ്പായും മാഷിന്റെ മകൻ അശോകനും ഈ അപൂർവ സംഗമത്തിന് സാക്ഷിയായി. മനോരമ ഞായറാഴ്ച്ചക്കു വേണ്ടി ചിത്രം പകർത്താൻ ഞാനും എഴുതാൻ ലെനിൻ ചന്ദ്രനും.


പാട്ടൊഴുക്കിന്റെ അര നൂറ്റാണ്ട് – 2017
പാട്ടൊഴുക്കിന്റെ അര നൂറ്റാണ്ട് .അപ്പായുടെ ഗാന രചനയുടെ അര നൂറ്റാണ്ടിന്റെ ആഘോഷവും ജീവ ചരിത്ര പ്രകാശനവും. ചേർത്തല പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ പി.കെ.ഹോർമിസ് തരകനിൽ നിന്നും അർജുനൻ മാഷ് ‘ പൗർണമിയൊഴുകുന്ന താഴ്‍വരയിൽ ’ എന്ന ഷിബു ടി.ജോസഫ് രചിച്ച ജീവ ചരിത്രം ഏറ്റു വാങ്ങി. ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷനായിരുന്നു.


അവസാന സന്ദർശനം – 2018
പൂച്ചാക്കൽ ഒരു ചടങ്ങിനു പോയപ്പാണ് എന്റെ വീടു പണി നടക്കുന്ന കാര്യം അപ്പാ പറഞ്ഞ് മാഷ് അറിയുന്നത്. മടങ്ങും വഴി പണിയുന്ന വീട്ടിലും എത്തി അനുഗ്രഹിച്ചാണ് ആദ്ദേഹം പളളൂരുത്തിയിലേക്ക് പോകത്. സുഖക്കുറവ് കാരണം വാസ്തു ബലിക്ക് മാഷിന് എത്താനായില്ല.പിന്നീട് വീടിന്റെ വിഡിയോയും ചിത്രങ്ങളും കണ്ട മാഷ് പറഞ്ഞത് ഷാലിമാറിൽ സംഗീതം ഒഴുകുകയാണ് എന്നാണ്.

ഉസ്താദും മാഷും
അര നൂറ്റാണ്ടിന്റെ സംഗീത യാത്രയിൽ മാഷിനും അപ്പായ്ക്കും ഒരിക്കൽ പോലും മുഖം കറുപ്പിക്കേണ്ടി വന്നിട്ടില്ല. ലളിത പദാവലി കൊണ്ടുള്ള മാഷിന്റെ സ്വര യാത്രക്ക് തിരശീലയ്ക്ക് പിന്നിലെ അകമന്പടിക്കാരനായി അപ്പാ എന്നു മുണ്ടായിരുന്നു. 80 നാടക ഗാനങ്ങൾക്കാണ് ഇരുവരും ഒന്നിച്ചത്. അപ്പാ ഉസ്താദ് എന്നാണ് മാഷിനെ വിളിച്ചിരുന്നത്. മാഷേ എന്ന് അർജുനൻ മാഷ് തിരിച്ച് അപ്പായെയും. എല്ലാവരും മാഷേ എന്നു വിളിക്കുന്ന അർജുനൻ മാഷ് അപ്പായെ സ്കൂൾ അധ്യാപകനായിരുന്നതിനാൽ മാഷേ എന്നു വിളിച്ചു.

അടുത്തിടെ മാഷ് കംപോസ് ചെയ്ത നാടക ഗാനങ്ങളൊക്കെ സിഡി അക്കണമെന്ന ആഗ്രഹം അപ്പാ പ്രകടിപ്പിച്ച് അതിന്റെ ജോലികൾ തൂടങ്ങുകയും ചെയ്തിരുന്നു. പതിഞ്ഞ വാക്കുകളിൽ കാറ്റ് മന്ത്രിക്കുന്നതു പോലെ കാണുന്പോഴെല്ലാം മക്കൾക്കും വീട്ടുകാരിക്കും സുഖമല്ലേ എന്നു ചോദിക്കുന്ന പിതൃ തുല്യമായ സ്നേഹ സംഗിതം അനശ്വരമായ ഒരു ഗാനം പോലെ മനസിൽ.

അഴിമുഖം സിനിമയുടെ റിക്കാർഡിങ്ങിനായി 1972ൽ മദ്രാസിൽ വാസു സ്റ്റുഡിയോയിൽ ചെന്നപ്പോഴാണ് മാഷിനെ ആദ്യമായി അപ്പാ കാണുന്നത്. പാടേണ്ടിയിരുന്ന യോശുദാസിന് എത്താൻ സാധിക്കാതിരുന്നതിനാൽ ഈണമിട്ട എം.എസ്. ബാബുരാജ് തന്നെ പാടിയ

‘‘ അഴിമുഖം കണി കാണും പെരു മീനോ
എന്റെ കരളിലു ചാടി വീണ കരിമീനോ..’’
എന്ന ഗാനം ഹിറ്റായി.

അവിടെ തുടങ്ങിയ ആത്മ ബന്ധം 17 നാടകങ്ങളിലെ എൺപതോളം ഗാനങ്ങളിലേക്കാണ് നിലാവിന്റെ കിനാവള്ളി പടർത്തിയത്.


പള്ളൂരുത്തിയിൽ ഒന്നു പോകണമെന്നും മാഷിന്റെ പുതിയ ചില ചിത്രങ്ങൾ എടുക്കണമെന്നു മുള്ള ആഗ്രഹം ഒരു പുലർ കാല ദുഖം പോലെ ബാക്കിയായി...

English summary
Russell Shahul facebook post about mk arjunan master
topbanner

More News from this section

Subscribe by Email