പറവൂർ:കേരളത്തെ തകർത്തെറിഞ്ഞ് പ്രളയം കടന്നുപോയിട്ട് മാസങ്ങളെറെ പിന്നിട്ടുവെങ്കിലും അതിൽ നിന്നും കരകേറാനാവാതെ ഒരുപാട് ഇടങ്ങൾ ഇന്നും കേരളത്തിൽ അവശേഷിക്കുന്നുണ്ട്. എന്നാൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തികളിലൂടെ കേരളത്തിനൊട്ടാകെ മാതൃകയാവുകയാണ് പറവൂരിൻെറ സ്വന്തം എംഎൽഎ വിഡി സതീശൻ. പ്രളയം തകർത്ത പറവൂരിൽ നിന്നും ജനങ്ങളൊടൊപ്പം നിന്ന് ജനജീവിതങ്ങളെ തിരിച്ചു പിടിക്കാൻ വി.ഡി സതീശൻ എം.എൽ.എ യും രാപ്പകൽ കൂടെയുണ്ടായിരുന്നു. കേരളത്തിലെ 140എം.എൽ.എ മാരിൽ നിന്നും അദ്ദേഹം വ്യത്യസ്തനാവുന്നതും പ്രളയ പുനർനിർമാണത്തിൽ പുനലൂരിനായി അദ്ദേഹം സ്ഥീകരിച്ച പ്രവർത്തനങ്ങളിലൂടെയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നിരവധിപേരാണ് ഒരോ ദിവസവും തകർന്നു വീഴാറായ വീടുകളിൽ നിന്നു പുതിയ വീടുകളിലേക്ക് താമസം മാറുന്നത്. കഴിഞ്ഞ ആഗസ്തിൽ നടന്ന പ്രളയത്തിൽപ്പെട്ട് സങ്കടകടലിലായ ജനജീവിതങ്ങളെ കാണാതെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ശരിയായ രീതിയിൽ വിനീയോഗിക്കാതെ നശിപ്പിക്കുന്നവർക്കിടയിൽ മാതൃകയാവുകയാണ് വി.ഡി സതീശൻ എം എൽ എ. പുനലൂരിൽ വി.ഡി സതീശൻ എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പുനർജനി പദ്ധതിയിലൂടെ ശനിയാഴ്ച വീണ്ടും മൂന്ന് വീടുകളുടെ താക്കോൽ ദാന ചടങ്ങാണ് നടന്നത്.
ഇതിനൊടകം നിരവധിപേർക്ക് പുനർജനിയിലൂടെ ദുരിതമുഖത്ത് നിന്നും കരകേറാൻ സാധിച്ചു. തങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ ജനപ്രതിനിധിയും നാടിനും നാട്ടുകാർക്കും കൈതാങ്ങാവാണമെന്നാണ് ഓരോ ജനതയുടെയും ആവിശ്യം. തന്നിൽ വിശ്വാസമർപ്പിക്കുന്ന ഓരോ ജനതയ്ക്കും കൈതാങ്ങാവാൻ വി.ഡി സതീശൻ എംഎൽഎ ക്ക് സാധിച്ചുവെന്നതിന് തെളിവാണ് പുനർജനിയുടെ വിജയവും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുളള സ്ഥീകാര്യതയും.