ഇന്ത്യയില്‍ ആര്‍ത്തവമുള്ള ദിനങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്കുണ്ട്.പുരോഗമനവാദികള്‍ ഈ വിശ്വാസങ്ങളെ തീര്‍ത്തും അപരിഷ്കൃതമെന്നും ലിംഗവിവേചനമെന്നും ആരോപിക്കുന്നു. നൂര്ജഹാന് നിയാസ് എന്ന മുബൈക്കാരി പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ നോക്കൂ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായതിനാല്‍ അവള്ക്ക്മുമ്പില് പള്ളിയുടെ കവാടങ്ങള്‍ അടക്കപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പ്രാര്‍ത്ഥനാമുറിയില്‍ കയറാമെങ്കിലും ഉള്ളിലുള്ള സമാധിപീഠത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവയ്ക്കെല്ലാമുള്ള കാരണമാണ് ഏറ്റവും വിചിത്രം. സ്ത്രീകള്‍ അകത്ത് പ്രവേശിച്ചാല്‍ പുരുഷദൈവങ്ങള്‍ക്ക് ലൈംഗീക ഉത്തേജനമുണ്ടാകുമത്രേ!! അതുകൊണ്ട് ഈ വിലക്ക് സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് പോലും പിന്നീട് ഈ വിലക്കിനള്ള മറ്റൊരു കാരണം ക്ഷേത്രാധികാരികള്‍ തന്നെ പറയുന്നത് ആര്‍ത്തവമുള്ള സ്ത്രീ ആരാധനാലങ്ങള്‍ സന്ദര്‍ശിക്കുന്നത് പാപമായതുകൊണ്ടാണത്രേ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന് ( ഇന്ത്യന്‍ മുസ്ലീം വുമണ്‍സ് മൂവ്മെന്റെ് BMMA ) കോ-ഫൗണ്ടര്‍ എന്ന നിലയില്‍ ഈ വിലക്ക് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിയാസ് പറയുന്നു.
BMMA ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എല്ലാ പുരോഹിതരും സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ തന്നെയാണ് പിറന്നതും ഇവര്‍ ഈ ഹര്‍ജിയിലൂടെ പൊതുസമൂഹത്തെ ഓര്‍മിപ്പിച്ചു. മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തെിനൊടുവില്
ഇന്ത്യയില്‍ ക്രിസ്ത്യന്‍പള്ളികള്‍ മാത്രമാണ് സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പാക്കുന്ന ആരാധനാലയം. മുസ്ലീം പള്ളികളും അമ്പലങ്ങളും കാലങ്ങളായി വിവേചനം കാണിക്കുന്ന ഇടങ്ങളിലൊന്നാണ്. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിലെ ഏഴോളം സുരക്ഷജീവനക്കാരെ സസ്പെന്‍ഡ് ചെയ്യതിരുന്നു. കാരണമെന്താണന്നല്ലെ? ഒരു യുവതി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സ്പര്‍ശിച്ചുപോലും .ഈ ക്ഷേത്രത്തിലെ അകത്തളത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ്. ക്ഷേത്രത്തിന് സ്ത്രീ സ്പര്‍ശംമൂലം അശുദ്ധിയുണ്ടായെന്നാരോപിച്ച് അവിടം ശുദ്ധികലശം വരെ നടത്തി. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിന്റെ പേരില്‍ ശബരിമലയും പ്രശസ്തമാണ്.ഇവിടെ സ്ത്രീകള്‍ക്ക് 10 വയസ്സിന മുമ്പും 50 വയസ്സിന് ശേഷവും മാത്രമാണ് പ്രവേശനം.
സമാനമായ ആചാരങ്ങള്‍ മുസ്ലീം പള്ളികളിലും ഉണ്ട്. നിസ്സാമുദ്ദീന്‍ അൗലിയ എന്ന പുരോഹിതന്റെ സമാധിപീഠത്തിലെത്തേക്ക് സ്ത്രീക്കും പുരുഷനും ഒരുമിച്ച് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും ഏറ്റവും ഉള്ളിലേക്ക് സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കില്ല്.അവര്‍ ഒരു മതില്‍ക്കെട്ടിനകത്ത് നിന്നുവേണം പ്രാര്‍ത്ഥിക്കാന്‍.
ആഗ്രയില്‍ നിന്നുള്ള ആയിഷ ഹസന് 35 കാരിയായ അധ്യാപിക പറയുന്നത് നോക്കൂ. ആര്‍ത്തവദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ത്ഥനാമുറിയില്‍ കയറാറില്ല. എന്നാല്‍ ആ ദിവസങ്ങളില്‍ ഇത്തരമ കാര്യങ്ങള്‍ക്ക് വിലക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല. കാരണം അവയെല്ലാം നൂറ്റാണ്ടുകളായുള്ള ആചാരങ്ങളാണ്. നമ്മള് അവ പാലിക്കാന്‍ ശ്രമിക്കേണ്ടാതാണ്.
എന്നാല്‍ ഈ യാഥാസ്ഥിക സമൂഹത്തില്‍ ഇന്റര്‍നെറ്റ് പോണോഗ്രഫിയും മറ്റും ആസ്വദിക്കുകയും ചെയ്യുമ്പോള്‍ തന്നെ ആര്‍ത്തവത്തെക്കുറിച്ചുള്ള സംസാരം മാത്രം ഒരുതരം ഭ്രഷ്ട്പോലെയാണ്. ഏറ്റവും പരിതാപകരമായ അവസ്ഥ എന്നത് മിക്ക ഹിന്ദു, മുസ്ലീം സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിച്ച് അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും സ്വയം മാറിനില്ക്കുന്നു എന്നതാണ്.
ഇന്ത്യയിലെ ക്ഷേത്ര അധികാരികളുടെ സ്ത്രീകളോടുള്ള നിലപാടിനെതിരെ ഇന്ത്യയൊട്ടുക്കുമുള്ള യുവതികള്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെ ഹാപ്പി റ്റു ബ്ലീഡ് എന്ന ക്യാപയിന് തുടക്കംകുറിച്ചു. ഈ ക്യാംപെയിനില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പെണ്‍കുട്ടികള്‍ ഹാപ്പി റ്റു ബ്ലീഡ് എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്ക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡുചെയ്യുകയും ഉണ്ടായിരുന്നു.
'മെന്സ്ട്രോപീഡിയ' എന്ന വെബ്സൈറ്റിന്റെയും കോമിക് ബുക്കിന്റെയും കര്‍ത്താവാണ് അദിത ഗുപ്ത. സ്ത്രീകള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാനും ശാരീരിക പ്രക്രിയകളെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവര്‍ ഈ ഉദ്യമത്തിന് തുടക്കംകുറിച്ചത്.
ആര്‍ത്തവമുള്ള ദിവസങ്ങളില്‍ സ്ത്രീ അശുദ്ധയാണെന്ന് കരുതുന്നവര്‍ ഓര്ക്കേണ്ടൊരുകാര്യം അവരും പത്തുമാസം ഇതേ അശുദ്ധിയോടെയാണ് അമ്മയുടെ വയറ്റില്‍ കിടന്നതാണെന്നാണ്. അവര്‍ പറയുന്നു. ഞാന്‍ വിദ്യാഭ്യാസമുള്ളവളും പുരോഗമനപരമായി ചിന്തിക്കുന്നവളുമാണ്. ഞാന്‍പോലും ആദ്യം കരുതിയിരുന്നത് ആര്‍ത്തവം അശുദ്ധിയാണെന്നാണ്. ഞാന്‍ വിശ്വസിച്ചിരുന്നത് ആ ദിവസങ്ങളില്‍ അടുക്കളയിലേക്കും പ്രാര്ത്ഥനാമുറിയിലേക്കും മറ്റും പോകുന്നത് തെറ്റാണെന്ന് കരുതിയിരുന്നു. അതോക്കെ പാപമാമെന്നാണ് എന്നെ ധരിപ്പിച്ച് വച്ചിരുന്നത്.
BMMA യുടെ വക്കീലായ രാജു മോറേ പറയുന്നത് ഈ വിഷയത്തില്‍ ഒരു വിധി പറയാന്‍ കോടതി ഇനിയും സമയമെടുക്കുമെന്നാണ്. കാരണം ഇന്ത്യയിലെ കോടതികള്‍ മതപരമായ വിഷയങ്ങളില്‍ ഇടപെടാന്‍ പലപ്പോഴും വൈമുഖ്യം കാണിക്കാറുണ്ട്. പ്രത്യേകിച്ചും മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ യാഥാസ്ഥികരായ മുസ്ലീങ്ങള്‍ പലപ്പോഴും കരുതാറുള്ളത് തങ്ങളുടെ സമുദായം ഭൂരിപക്ഷമുള്ള ഹിന്ദുക്കളാല്‍ വേട്ടയാടപ്പെടുകയാണ് എന്നാണ്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ ഒരാള്‍ക്ക്പോലും ധൈര്യമില്ല. അവര്‍ രോഷം കൊള്ളുന്നു. ഈ കേസില്‍ നിന്നും പിന്മാറാന് ഒരു ഡസനോളം അഡ്വക്കേറ്റുകള്‍ BMMA യെ സമീപിച്ചിട്ടുണ്ടായിരുന്നു. മുസ്ലീം തീവ്രവാദസംഘടനകളുടെ ആക്രമണമുണ്ടാവുമെന്ന് വരെ പറഞ്ഞ് പിന്തിരിക്കിക്കാന് ശ്രമമുണ്ടായി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി തങ്ങള്‍ക്ക് അനുകൂലമാവുകയാണെങ്കില്‍ സ്ത്രീ സമൂഹത്തിന് മുഴുവനായുള്ള വിജയമാണ്. അത്തരമൊരു വിധി തീര്‍ച്ചയായും യാഥാസ്ത്ഥിക ഹിന്ദു-മുസ്ലീം സമൂഹത്തെ ചൊടിപ്പിക്കുമെങ്കിലും ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. എന്തൊക്കെ ആയാലും അനുകൂലമായ വിധി ഉണ്ടാവുകയാണെങ്കില്‍ അത് മുഴുവന്‍ സ്ത്രീ സമൂഹത്തിമായുള്ള ശക്തമായ സന്ദേശമായിരിക്കും.
അന്ധവിശ്വാസങ്ങളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അവരെ സഹായിക്കുമെന്ന് പ്രതീക്ഷാം.
'പ്രാര്‍ഥിച്ചത് ജീവന് പോയിക്കിട്ടാന്‍'; മംഗളം അഭിമുഖത്തിനെതിരെ ആഞ്ഞടിച്ച് മമ്ത