Tuesday October 27th, 2020 - 5:45:am

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

NewsDesk
ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

വ്യവസായമന്ത്രി ഇ പി ജയരാജനെ പൂര്‍ണമായും ഒറ്റപ്പെടുത്തി സി പി എമ്മിനകത്ത് ശത്തമായ നീക്കങ്ങള്‍ നടക്കുന്നു. ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദം സി പി എം അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തമായൊരു സന്ദേശമാണ് പാര്‍ട്ടി നേതൃത്വത്തിനു ലഭിക്കുന്നത്. ഇ. പി ജയരാജനെ മാറ്റി പി. ജയരാജന്‍ മന്ത്രിസ്ഥാനത്തു വരണം. അതിനുള്ള ശക്തമായ നീക്കമാണ് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇ. പി ജയരാജനെതിരായ വിമര്‍ശനങ്ങളില്‍ പലതും അവസാനിക്കുന്നത് പി ജയരാജനേയും കുടുംബത്തേയും പരാമര്‍ശിച്ചാണ്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പി ജയരാജനേയും അദ്ദേഹത്തിന്റെ മക്കളേയും കണ്ടു പഠിക്കൂവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം കൊഴുക്കുന്നത്. ഇ പി ജയരാജന്‍ സി പി എമ്മിനും ഇടതുമന്ത്രിസഭയ്ക്കും ബാധ്യതയാണെന്ന മട്ടില്‍ വിവാദം കൊഴുപ്പിക്കുന്ന പോസ്റ്റുകളില്‍ പലതും പി ജയരാജനെ പിന്തുണച്ചാണ് അവസാനിക്കുന്നത്.

സി പി എമ്മിന്റെ സൈബര്‍ പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന പോരാളി ഷാജി അടക്കമുള്ള ഫേസ്ബുക്ക് പേജിലെല്ലാം ഇ പി ജയരാജനെതിരായ രടന്നാക്രമവും പി ജയരാജനുള്ള അഭിവാദ്യങ്ങളും നിറയുകയാമ്.

'മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടി പലതും സംഘടിപ്പിക്കുന്ന 'ചില 'നേതാക്കള്‍ ഉണ്ടായിരിക്കാം ..പക്ഷേ ഇങ്ങനെയും ചില അച്ഛനും മക്കളും കൂടി നമുക്ക് ഉള്ളതാണ് ഈ പ്രസ്ഥാനത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നവരുടെ ആവേശവും അഭിമാനവും .. പല നേതാക്കളും ഭാര്യമാരും മക്കളും സമയം കിട്ടുമ്പോള്‍ ഈ കുടുംബത്തെ വന്നു കണ്ടുപഠിക്കു ..നമ്മുടെ ജയരാജേട്ടനും കുടുംബത്തിനും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നു ....ലാല്‍സലാംട എന്നാണ് പോരാളി ഷാജിയുടെ പേജില്‍ പി ജയരാജന്റെ കുടുംബചിത്രമടക്കം വെച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്.

'പ്രതികരിക്കണം സഖാവേ....
താങ്കളുടെ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും നിയമിക്ക പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ കഴിവ് മൂല മായിരിക്കണം. അല്ലാതെ പാര്‍ട്ടിയുടെ പേരും താങ്കളുടെ പദവിയും ഉപയോഗിച്ച് ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും സഹായം ചെയ്യാന്‍ ഒരുങ്ങി തിരിഞ്ഞാല്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരോട് മറുപടി പറയേണ്ടി വരും....

പാര്‍ട്ടി എന്നത് ഒരു കുടുംബത്തിനു തീറെഴുതി കൊടുത്തിട്ടില്ല ,
അങ്ങ് ഉള്‍പ്പെടെ ഞങ്ങള്‍ ആരാധിക്കുന്ന സഖാവ് വി എസ് , പിണറായി അത് പോലെ മറ്റു ഇടതു നേതാക്കള്‍ വരെ ഇവിടെ തിരഞ്ഞെടുക്ക പെടുന്നത് ഈ പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ ചോരയും നീരും ഒഴുക്കി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ...
പാര്‍ട്ടി എന്നത് ഞങ്ങള്‍ക്ക് വ്യക്തിയല്ല എന്ന് ഓര്‍മിപ്പിക്കുന്നു ! എന്ന് മറ്റൊരു പോസ്റ്റ്.

അഭിജിത്ത് ഹരീന്ദ്രന്‍ എന്നയാളുടെ പോസ്റ്റ് ഇങ്ങനെ:
'അവരൊന്നും നമ്മളെപ്പോലല്ല സഖാവേ... ജീവിത ചിലവുകള്‍ എത്രാന്ന് വെച്ചിട്ടാ... ലാന്റ് ക്രൂസറിന് ഒരു മാസം ഡീസലടിക്കാന്‍ ഒന്നൊന്നര ലക്ഷം വേണം (ചില മാസങ്ങളില്‍ അത് രണ്ട് വരെ പോവും)
പിന്നെ ഇടക്കിടെ മക്കളെ ദുബായിലേക്ക് കച്ചവടം നോക്കാനയക്കുന്നതിന്റെ വിമാനക്കൂലി... ബിസിനസ് ക്ലാസിലല്ലാതെ പോവാന്‍ പറ്റ്വോ...
പാര്‍ടി മുഴുവന്‍ സമയ പ്രവര്‍ത്തകന് കൊടുക്കുന്ന നക്കാപ്പിച്ച കഴുത്തിലെ ഉണ്ടക്ക് ഗുളിക വാങ്ങാന്‍പോലും തികയില്ല..'

പി ജയരാജനെ അനുകൂലിച്ച് പി എസ് വിനോദെന്ന പ്രവര്‍ത്തകന്റെ പോസ്റ്റ് ഇങ്ങനെ:

'കുറച്ചാളുകള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചാല്‍ ആര്‍ക്കും നേതാവാകാം, അത്തരക്കാരുടെ നേതൃസ്ഥാനത്തിന് മറ്റൊരു യോഗ തീരുമാനത്തിന്റെ ആയുസേ കാണു .അണികള്‍ക്കൊപ്പം നിന്നും അവരെ മുന്നില്‍ നിന്ന് നയിച്ചും അവര്‍ക്ക് മാതൃകയായും ചുരുക്കം ചിലരേ ഉണ്ടാവൂ. അവരെ നേതാക്കളാക്കുന്നത് ലക്ഷോപലക്ഷം അണികളാണ് .അവര്‍ക്ക് പിന്നില്‍ അണിനിരക്കുകയെന്നത് ഓരോ പ്രവര്‍ത്തകന്റെയും സ്വകാര്യ അഹങ്കാരമാണ്....'

പിണറായി മന്ത്രിസഭയില്‍ പി ജയരാജന്‍ മന്ത്രിയാകുമെന്നും ആഭ്യന്തരവകുപ്പ് പി ജയരാജന്‍ കൈകാര്യം ചെയ്യുമെന്നും കാലേക്കൂട്ടി പ്രചകണമമുണ്ടായിരുന്നു. എന്നാല്‍ കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ അറസ്റ്റിനെ തുടര്‍ന്ന് പി ജയരാജന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായില്ല.

പുതിയ സാഹചര്യത്തില്‍ പി ജയരാജനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന വികാരം ശക്തമാക്കാന്‍ ഒരു വിഭാഗം അണികള്‍ ഇ പിയുമായി ബന്ധപ്പെട്ട വിവാദത്തെ ഉപയോഗിക്കുകയാണ്. ജില്ലയിലെ ഏതെങ്കിലും എം എല്‍ എയെ രാജിവെയ്പിച്ച് പി ജയരാജന് സുരക്ഷിതമായ ഏതെങ്കിലും സീറ്റില്‍ വിജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയനു മേല്‍ ഇതിനുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് സി പി എം സൈബര്‍ പോരാളികളുടെ ഇപ്പോഴത്തെ ശ്രമമെന്ന് കരുതേണ്ടി വരും. ഇതാകട്ടെ കണ്ണൂരിലെ സി പി എമ്മില്‍ കടുത്ത ഭിന്നിപ്പിനും വഴിവെക്കുകയാണ്.

ജയരാജന്റെ ശരിയാക്കല്‍ വീണ്ടും; ക്ലേസ് ആന്‍ഡ് സിറാമിക്‌സില്‍ ജി എംആയി മന്ത്രിയുടെ ബന്ധു

സിപിഎമ്മിന്റെ സ്വജനപക്ഷപാതം വീണ്ടും;പൊതുമേഖലാ സ്ഥാപന എം.ഡിയായി പി.കെ ശ്രീമതിയുടെ ആരോപണവിധേയനായ മകൻ

Read more topics: ep jayarajan, CPM, KANNUR
English summary
CPM cyber team against ep jayarajan kannur
topbanner

More News from this section

Subscribe by Email