Monday March 30th, 2020 - 2:44:am
topbanner

അമേരിക്കയില്‍ 92 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റില്‍

Anusha unni
അമേരിക്കയില്‍ 92 കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൃദ്ധയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റില്‍. മരിയ ഫ്യൂന്റസ് എന്ന 92 വയസുകാരിയെയാണ് അനധികൃത കുടിയേറ്റക്കാരനായ റിയാസ് ഖാന്‍ ആക്രമിച്ചത്. റിയാസിനെതിരെ കൊലപാതകം, ബലാത്സംഗ ശ്രമം, ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. റോഡിന് അരികിലൂടെ നടന്നു പോകുകയായിരുന്ന ഫ്യൂന്റസിനെ പുറകില്‍ നിന്ന് തള്ളി നിലത്തിട്ടാണ് റിയാസ് ഖാന്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം പ്രദേശവാസികളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫെബ്രുവരി 4 നു റിയാസ് ഖാനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

Read more topics: washington, arrest, rape
English summary
youth raped 92 old woman
topbanner

More News from this section

Subscribe by Email