Wednesday September 30th, 2020 - 8:56:am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു ; മരണ സംഖ്യ 2.64 ലക്ഷമായി

suji
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു ; മരണ സംഖ്യ 2.64 ലക്ഷമായി

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊവി!ഡ് മരണം 74,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തപ്പോള്‍ ബ്രിട്ടനില്‍ മരണം മുപ്പതിനായിരം പിന്നിട്ടു. ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തേക്കാള്‍ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു പക്ഷേ കൂടുതല്‍ മരണങ്ങള്‍ കാണേണ്ടിവരും. പക്ഷേ വര്‍ഷങ്ങളോളം രാജ്യം അടച്ചിടാനാകില്ല. സമ്പദ്‌വ്യവസ്ഥ വീണ്ടും ചലിപ്പിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ പൗരന്മാരും പോരാളികള്‍ ആകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ സ്‌പെയിന്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി.

അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനില്‍ മരിച്ചവരുടെ രണ്ടിരട്ടിയോളമാണ് അമേരിക്കയിലെ മരണനിരക്ക്. സ്‌പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

 

Read more topics: world, covid death , uk, usa, france
English summary
world covid death reports new
topbanner

More News from this section

Subscribe by Email