Monday August 10th, 2020 - 2:42:pm

അയാളെന്ന കണ്ടത് ഭാര്യയെ പോലെ ; പീഡിപ്പിച്ച പിതാവ് ജയില്‍ മോചിതനാകുന്നതറിഞ്ഞ് നാടുവിടാനൊരുങ്ങി മകള്‍

suji
അയാളെന്ന കണ്ടത് ഭാര്യയെ പോലെ ; പീഡിപ്പിച്ച പിതാവ് ജയില്‍ മോചിതനാകുന്നതറിഞ്ഞ് നാടുവിടാനൊരുങ്ങി മകള്‍

പിതാവിന് നല്‍കിയ ജയില്‍ശിക്ഷ കുറച്ചതോടെ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ ഒരുങ്ങി മകള്‍. ഈ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി ഒരു കുഞ്ഞിനെ സമ്മാനിച്ചതിനാണ് അയാള്‍ അകത്തായത്. 14ാം വയസ്സ് വരെയാണ് പിതാവ് ഷെയിന്‍ റെ ക്ലിഫ്ടന്റെ കൈകളില്‍ നിന്നും 19കാരി ഷാനോണ്‍ ക്ലിഫ്ടിന് ഭീകരമായ അക്രമം നേരിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിവസത്തില്‍ നാല് തവണയെങ്കിലും മകളെ ഇയാള്‍ ബലാത്സംഗം ചെയ്തു. 13ാം വയസ്സില്‍ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെ അഡോപ്ഷന് നല്‍കി. ക്ലിഫ്ടണ് 36 വയസ്സുള്ളപ്പോഴാണ് ദുരിതത്തിന് അന്ത്യമാകുന്നതും, ഇയാള്‍ 15 വര്‍ഷക്കാലം ജയിലില്‍ പെടുന്നതും. തകര്‍ന്നുപോയ ജീവിതം തട്ടിപ്പെറുക്കി വീണ്ടെടുക്കുന്നതിന് ഇടെയാണ് ജയിലില്‍ കിടക്കുന്ന അക്രമി നേരത്തെ ജയില്‍മോചിതനാകുമെന്ന് ഷാനോണ്‍ അറിയുന്നത്.

സ്വന്തം മകളെ പീഡനത്തിന് ഇരയാക്കി പ്രസവിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷ വെറും പത്ത് വര്‍ഷമാക്കി കോടതി ചുരുക്കി നല്‍കി. ക്രൂരനായ പിതാവ് ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ഡെര്‍ബിയില്‍ നിന്ന് താമസം മാറാന്‍ ഒരുങ്ങുകയാണ് ഷാനോണ്‍. അഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ ബന്ധം വേര്‍പ്പെടുത്തിയതോടെയാണ് മകള്‍ പിതാവിനൊപ്പം താമസിക്കാന്‍ എത്തിയത്.

ആദ്യം പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും പിന്നീട് പിതാവ് ലൈംഗിക ഉപകരണമാക്കി മാറ്റി. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് തിരിച്ചെത്തുമ്പോഴും പീഡനം പതിവായി. സ്‌കൂളില്‍ സെക്‌സ് വിദ്യാഭ്യാസം നല്‍കുമ്പോള്‍ മാത്രമാണ് പിതാവ് ചെയ്യുന്നത് തെറ്റാണെന്ന് മകള്‍ തിരിച്ചറിയുന്നത്. 11ാം വയസ്സില്‍ ഗര്‍ഭം ധരിച്ചെങ്കിലും ഈ കുഞ്ഞിനെ നഷ്ടമായി, വീണ്ടും ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.

തന്നെ അതിക്രമിച്ച വ്യക്തി ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ഡെര്‍ബിയില്‍ നിന്ന് മാറുകയാണ് ഇവര്‍. ഒപ്പം തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകവും പുറത്തിറക്കുന്നുണ്ട്.

 

Read more topics: father ,jail, rape
English summary
women who afraid of her father who return from jail
topbanner

More News from this section

Subscribe by Email