Friday December 13th, 2019 - 3:37:am
topbanner

മദ്യപിച്ച് വാഹനമോടിച്ച് അപകടം ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയ്ക്ക് 19 വര്‍ഷം തടവ്

suji
മദ്യപിച്ച് വാഹനമോടിച്ച് അപകടം ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയ്ക്ക് 19 വര്‍ഷം തടവ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫീഡല്‍ റോഡിലുണ്ടായ അപകടത്തില്‍ 36 വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്നുമാസം പ്രായമുള്ള മകനും മരിച്ച കേസില്‍ 21 കാരിയായ വെറോണിക്ക നിവാസിന് 19 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തതില്‍ ഇവര്‍ക്കെതിരെ നരഹത്യ ചുമത്തിയാണ് കേസെടുത്തത്. അപകടം നടക്കുമ്പോള്‍ ഇവര്‍ക്ക് 19 വയസായിരുന്നു പ്രായം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകട സമയത്ത് വെറോനിക്ക 90 മൈല്‍ വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യം സാധാരണയില്‍ നിന്ന് 0.21 ശതമാനം അധികമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ശിക്ഷ ഔദ്യോഗികമായി ജൂലൈ 12ന് പ്രഖ്യാപിക്കും. റിവാസിനെ കൂടാതെ മറ്റ് മൂന്നു പേരേയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് നിവാസിന് മദ്യം നല്‍കിയതെന്ന് പോലീസ് പറയുന്നു.

English summary
women get 19 year imprisonment
topbanner

More News from this section

Subscribe by Email