Sunday January 26th, 2020 - 8:07:pm
topbanner

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ന്

Anusha unni
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 28 ന്

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 28 ശനിയാഴ്ച അഞ്ചു മണി മുതൽ ഹാർട്സ് ഡെയിൽ ഉള്ള അവർ ലേഡി ഓഫ് സ്കോദ്ര - അൽബാനിയൻ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ക്രിസ്തുമസ് , ന്യൂ ഇയർ സന്ദേശം നല്‍കുന്നതായിരിക്കും. മൂന്ന് മുതൽ 5 വരെ ജനറൽ ബോഡി മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് ജോയി ഇട്ടൻ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ആഘോഷങ്ങൾ ചിട്ടപ്പെടുത്തിരിക്കുന്നത്.

ന്യൂയോർക്കിലെ പ്രശസ്‌ത ഡാൻസ് ഗ്രൂപ്പുകൾ ആയ ദേവിക നായർ സാറ്റ്‌വിക ഡാൻസ് ഗ്രൂപ്പും ലിസ ജോസഫ് ,നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും പങ്കെടുത്ത്‌ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നൂതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന പ്രസിദ്ധ മ്യൂസിക്കൽ ഗ്രൂപ്പ് ആയ പാൻപിസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളായിരിക്കും സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം ഫ്രീയാണ്.

English summary
west chester malayalee association chrismas - newyear celebration in december 28
topbanner

More News from this section

Subscribe by Email