ഇസ്ലാമാബാദ്: നിരവധി കേസുകളില്‍ പ്രതിയായ മുന്‍ പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫ് നൈറ്റ് ക്ലബില്‍ യുവതിയുമായി നൃത്തം ചെയ്യുന്ന വിഡിയോ പുറത്ത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മുഷറഫ് നടുവേദന ചികിത്സക്കുകയാണെന്ന പേരില്‍ നിലവില്‍ ബ്രിട്ടനിലാണുള്ളത്. കോടതിയെ വഞ്ചിക്കുന്നതാണ് മുഷറഫിന്റെ നടപടിയെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
പാക് മാധ്യമപ്രവര്‍ത്തക ഹാമിദ് മിര്‍ ആണ് വീഡിയോ ട്വീറ്റ് ചെയ്തത്. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്യുന്ന ഈ മനുഷ്യനെ അറിയാമോ. ഇപ്പോള്‍ ഇയാളുടെ നടുവേദന എവിടെപ്പോയി എന്നാണ് ഹാമിദ് ചോദിക്കുന്നത്. നേരത്തെ മുഷറഫ് ഭാര്യയുമായി നൃത്തം ചെയ്യുന്ന വിഡിയോയും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂേട്ടാ, നവാബ് അക്തര്‍ ഭുക്തി, ഖാദി അബ്ദുല്‍ റഷീദ് എന്നിവരുടെ കൊലപാതകം, 2007ല്‍ പ്രഖ്യപിച്ച അടിയന്തരാവസ്ഥ, ജഡ്ജിയെ അറസ്റ്റ്ചെയ്ത സംഭവം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന മുഷറഫ് ബ്രിട്ടിനില്‍ ചികിത്സയ്ക്കെന്ന പേരില്‍ കഴിയുകയാണ്.
വിദേശ ആശുപത്രിയിലെ ചികിത്സയുടെ രേഖകള്‍ ഹാജരാക്കാന്‍ മുഷറഫിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരെ അറസ്റ്റ് ചെയ്ത കേസില്‍ മുഷ്റഫിന് വേണ്ട സുരക്ഷ നല്കാന് വെള്ളിയാഴ്ച ഭീകര വിരുദ്ധ കോടതി നിര്‍ദേശിച്ചതായും കോടതിയിലെത്താന്‍ സന്നദ്ധനാണെന്ന് മുഷ്റഫ് പറഞ്ഞതായും പാക് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.