Monday April 12th, 2021 - 9:54:am

സ്വീകരണ പരിപാടിക്കിടെ ട്രംപിന്റെ കൈ തട്ടി മാറ്റുന്ന ഭാര്യ മെലാനിയ; വീഡിയോ വൈറല്‍

NewsDesk
സ്വീകരണ പരിപാടിക്കിടെ ട്രംപിന്റെ കൈ തട്ടി മാറ്റുന്ന ഭാര്യ മെലാനിയ; വീഡിയോ വൈറല്‍

ജറുസലേം: ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെ ബെന്‍ഗുറിയോന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഭാര്യ മെലനിയ ട്രംപിന്റെയും വീഡിയോ വൈറലാകുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, ഭാര്യ സാറ മറ്റു പ്രമുഖര്‍ തുടങ്ങിയവരും വിമാനത്താവളത്തിലുണ്ടായിരുന്നു.

ഇവര്‍ക്കൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ ട്രംപ് ഭാര്യയുടെ കൈ പിടിക്കാന്‍ ശ്രമിക്കുന്നതും മെലാനിയ തട്ടിമാറ്റുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പലരും മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെയാണു പരിഗണിക്കേണ്ടതെന്ന് ഒബാമയെ കണ്ടുപഠിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്.

Read more topics: Video, Melania Trump, Donald Trump
English summary
Video of Melania Trump slapping Donald Trumps hand goes viral
topbanner

More News from this section

Subscribe by Email