Tuesday February 25th, 2020 - 5:54:am
topbanner

മൃതദേഹം വലിച്ചിഴക്കണം, മൂന്നു ദിവസത്തേക്ക് കെട്ടി തൂക്കണം ; മുഷറഫിനെതിരെ പാക് കോടതിയുടെ ഉത്തരവിങ്ങനെ

suji
മൃതദേഹം വലിച്ചിഴക്കണം, മൂന്നു ദിവസത്തേക്ക് കെട്ടി തൂക്കണം ; മുഷറഫിനെതിരെ പാക് കോടതിയുടെ ഉത്തരവിങ്ങനെ

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേശം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നു ദിവസം കെട്ടിതൂക്കണമെന്നും പാക് പ്രത്യേക കോടതിയുടെ ഉത്തരവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന മുഷറഫിനെ പിടികൂടാന്‍ കോടതി നിര്‍ദ്ദേശിച്ചു. അഥവാ പിടി കൂടും മുമ്പ് മരണപ്പെട്ടാല്‍ ഇസ്ലാമാബാദിലെ ഡി ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നു ദിവസത്തേക്ക് കെട്ടിത്തൂക്കാനുമാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷ്‌റഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി കണ്ടെത്തിയിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.

Read more topics: verdict ,musharaf ,court
English summary
verdict against musharaf details
topbanner

More News from this section

Subscribe by Email