Tuesday November 19th, 2019 - 11:57:pm
topbanner

മനുഷ്യനായി ജനിച്ച് യക്ഷിയുടെ രൂപത്തില്‍ ജീവിക്കുന്ന ഫിന്‍ലന്‍ഡുകാരി; ജൂലിയ കംപൂലെയ്‌നര്‍ യക്ഷി പ്രേമിയുടെ കഥ വൈറല്‍

suji
മനുഷ്യനായി ജനിച്ച് യക്ഷിയുടെ രൂപത്തില്‍ ജീവിക്കുന്ന ഫിന്‍ലന്‍ഡുകാരി; ജൂലിയ കംപൂലെയ്‌നര്‍ യക്ഷി പ്രേമിയുടെ കഥ വൈറല്‍

വ്യത്യസ്തമായ ആഗ്രഹവുമായി ജീവിക്കുകയാണ് ഫിന്‍ലന്‍ഡ് സ്വദേശിനിയായ 24കാരി. ജൂലിയ കംപൂലെയ്‌നര്‍ എന്നാണ് ഈ യുവതിയുടെ പേര്. സൂര്യ പ്രകാശത്തെ വെറുത്തും, രക്തത്തിന്റെ മണം ഇഷ്ടപ്പെടും, ദ്രംഷ്ടകള്‍ വച്ചു പിടിപ്പിച്ചും സ്വയം യക്ഷിയായി അവരോധിക്കുകയാണ് ഈ പെണ്‍കുട്ടി. 2012 മുതലാണ് കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ ദ്രംഷ്ട സ്ഥിരമായി വായിലുറപ്പിച്ചത്. 39,224 രൂപയോളമാണ് ഇവര്‍ ഇതിനായി ചിലവഴിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്ന് വയ്ക്കാന്‍ ജൂലിയ തയ്യാറല്ല.തന്നെക്കണ്ട് യഥാര്‍ഥ യക്ഷിയായി ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ടെന്നും തന്റെ നാലുവയസ്സുകാരി മകള്‍ക്ക് തന്റെ ഉളിപ്പല്ലുകള്‍ വളരെയിഷ്ടമാണെന്നാണ്.എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചുവെന്നും ജൂലിയ പറയുന്നു. യക്ഷികളുടെ ചില സ്വഭാവ സവിശേഷതകള്‍ തനിക്കുണ്ടെന്നു കൂടി ജൂലിയ അവകാശപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദൂരെ നിന്നു പോലും രക്തത്തിന്റെ മണമെനിക്ക് തിരിച്ചറിയാം. അതെന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. രക്തത്തിന്റെ രുചിയും എനിക്കിഷ്ടമാണ്. രക്തത്തിന്റെ മണമടിച്ചാല്‍ തീര്‍ച്ചയായും പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാല്‍ രക്തം രുചിക്കുമെന്നല്ലാതെ രക്തത്തിനു വേണ്ടി എന്നെയോ, മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താന്‍ ഞാനൊരുക്കമല്ല''. ജൂലിയ പറയുന്നു.

 

 

Read more topics: vampire woman, smell, blood
English summary
vampire woman smell blood
topbanner

More News from this section

Subscribe by Email