Tuesday July 14th, 2020 - 7:10:am

ദ്വീപിലെത്താനായി യുഎസ് പൗരന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയത് 25000 രൂപ

suji
ദ്വീപിലെത്താനായി യുഎസ് പൗരന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയത് 25000 രൂപ

ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ദ്വീപില്‍ എത്തുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്‍കിയതായി സൂചന ലഭിച്ചു . യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലന്‍ ചൗ(27) ആണ് കഴിഞ്ഞ ദിവസം സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് മല്‍സ്യത്തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 14നാണ് ചൗ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ദ്വീപിനു സമീപമെത്തിയത്. എന്നാല്‍ പവിഴപ്പുറ്റുകള്‍ ഉള്ളതിനാല്‍ തീരത്തേയ്ക്ക് ബോട്ട് അടുപ്പിക്കാനായില്ല. പിറ്റേന്നു ചെറുവള്ളത്തില്‍ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികള്‍ അമ്പേയ്യുന്നതു കണ്ടെങ്കിലും ചൗ യാത്ര തുടരുകയായിരുന്നുവെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ഡിജിപി ദീപേന്ദ്ര പതക് മാധ്യമങ്ങളോടു പറഞ്ഞു.

16ാം തീയതി വൈകുന്നേരം അമ്പേറ്റ മുറിവുകളുമായി ദ്വീപില്‍ നിന്നു തിരിച്ചെത്തിയ ചൗ മരുന്നുവയ്ക്കുകയും സെന്റിനലിക്കാരെ കണ്ടതിനെ കുറിച്ചു ഡയറിയില്‍ കുറിക്കുകയും ചെയ്തു. രാത്രി വീണ്ടും ദ്വീപിലേക്കു പോയ ചൗവിനെ പിന്നീട് ഇതുവരെ ആരും കണ്ടിട്ടില്ല. 17നു രാവിലെ ചൗവിനോടു രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മണ്ണില്‍ കുഴിച്ചിടുന്നതും മല്‍സ്യത്തൊഴിലാളികള്‍ കണ്ടതായും ഡിജിപി പറഞ്ഞു.

 

Read more topics: us tourist,fisher man,money
English summary
us tourist paid 25000 to fisher man for fatal trip
topbanner

More News from this section

Subscribe by Email