Friday September 25th, 2020 - 10:22:am

യുഎസ് ചാരസംഘടനകള്‍ കൊറോണ നിരീക്ഷിക്കുന്നു; ഇന്ത്യയെക്കുറിച്ച് ആശങ്ക!

suji
 യുഎസ് ചാരസംഘടനകള്‍ കൊറോണ നിരീക്ഷിക്കുന്നു; ഇന്ത്യയെക്കുറിച്ച് ആശങ്ക!

ആഗോള തലത്തില്‍ കൊറോണാവൈറസ് പടരുന്നത് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ച് വൈറസിനോട് പ്രതികരിക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെക്കുറിച്ചും ഇവര്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ കഴിവിനെക്കുറിച്ച് യുഎസിന് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വൈറസ് പടര്‍ന്നുപിടിച്ചാല്‍ ഇന്ത്യ എങ്ങിനെ നേരിടുമെന്നത് സംബന്ധിച്ചാണ് ആശങ്ക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ ഏതാനും കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ വലിയ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വൈറസ് അതിവേഗം പടരാനുള്ള സാധ്യതയും, ഇതിനെ നേരിടാനുള്ള പ്രതിരോധ നടപടികളുമാണ് പരിശോധിക്കുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന വിഷയവുമാണ്.

ഇറാനിലെ സ്ഥിതിഗതികളാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു രാജ്യം. ഇവിടുത്തെ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും രോഗബാധയേറ്റിരുന്നു. കൊറോണാവൈറസ് പടരുന്നത് സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ തെഹ്‌റാന്‍ മറച്ചുവെയ്ക്കുന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

ഇത്തരം ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇറാന്‍ സര്‍ക്കാരിന് ചുരുങ്ങിയ ശേഷി മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ നടപടികള്‍ എത്രത്തോളം ശക്തമാകുമെന്ന കാര്യത്തില്‍ യുഎസ് സര്‍ക്കാര്‍ ആശങ്ക അറിയിക്കുന്നു. വികസിത രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയോട് പ്രതികരിക്കാനുള്ള സര്‍ക്കാരുകളുടെ കഴിവ് സംബന്ധിച്ചും ആശങ്കയുണ്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഹെല്‍ത്ത് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്.

 

Read more topics: us spy agencies ,virus, india
English summary
us spy agencies monitor virus spread concerns about india
topbanner

More News from this section

Subscribe by Email