കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുചാടിയതാണെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയെ വെല്ലുവിളിച്ച് ചൈന. ഈ വിഷയം ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും തെരഞ്ഞെടുപ്പ് വേളയിലെ സമ്മര്‍ദ്ദങ്ങള്‍ മൂലം രാഷ്ട്രീയക്കാര്‍ അഭിപ്രായ പ്രകടനം ഒഴിവാക്കണമെന്നും ചൈന പരിഹസിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വുഹാനില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കോവിഡിന് കാരണമായ വൈറസ് പുറത്തെത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ആരോപിച്ചിരുന്നു. ഇതു വെറും അധിക്ഷേപമാണെന്നാണ് ചൈന മറുപടി നല്‍കിയത്.
യുഎസ് തിരഞ്ഞെടുപ്പ് വേളയില്‍ ചൈനയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തി മേല്‍ക്കൈ നേടാനാണ് റിപ്പബ്ലിക്കന്‍ കക്ഷികളുടെ ശ്രമം. ഇതു തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും യുഎസ് വിട്ടു നില്‍ക്കണമെന്നും ചൈന വ്യക്തമാക്കി.